1, മൊബൈല്‍ ഓഫ് ആക്കുന്നതിന് പിന്നിലെ രഹസ്യം-
ടേക്ക് ഓഫ്, ലാന്‍ഡിംഗ് സമയങ്ങളില്‍ വിമാനത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാറുണ്ട്. വിമാനത്തിന്റെ നാവിഗേഷനുമായി മൊബൈല്‍ സിഗ്‌നല്‍ കൂടിക്കലരുമെന്നതിനാലാണ് ഈ നിര്‍ദ്ദേശമെന്നാണ് പൊതുവായ ധാരണ. എന്നാല്‍ സത്യമതല്ല. വിമാനത്തിന്റെ നാവിഗേഷന്‍ സംവിധാനവുമായി കൂടിക്കലരാനുള്ള ശക്തി ഒരു മൊബൈല്‍ സിഗ്നലിനുമില്ല. വിമാനത്തില്‍ യാത്രികരെല്ലാം മൊബൈല്‍ ഉപയോഗിച്ചാല്‍, അത് വിമാനത്തിലെ പൈലറ്റ് ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ബുദ്ധിമുട്ട് സൃഷ്‌ടിക്കും. ഇതിനാലാണ് മൊബൈല്‍ ഓഫാക്കാന്‍ പറയുന്നത്.
2, എന്‍ജിന്‍ തകരാറിലായാല്‍ വിമാനം താഴെ ഇറക്കുമോ?
എന്‍ജിന്‍ തകരാറിലായാല്‍, വിമാനം ഉടന്‍ തൊട്ടടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ വിമാനത്തിന് എന്‍ജിന്‍ തകരാറോ, ഊര്‍ജ്ജ പ്രതിസന്ധിയോ ഉണ്ടായാലും 42 മൈലില്‍ ഏറെ പറക്കാനാകും.
3, വിമാനത്തിലെ കക്കൂസുകളുടെ ലോക്ക് അകത്താണോ പുറത്താണോ?
വിമാനത്തിലെ കക്കൂസുകളുടെ ലോക്ക് പുറത്തുനിന്നാണ്. കക്കൂസ് ഉപയോഗിക്കുന്നവര്‍ ഉള്ളില്‍ ലോക്ക് ഇടുമെങ്കിലും യഥാര്‍ത്ഥത്തില്‍ ലോക്ക് വീഴുന്നത് പുറത്തുനിന്നാണ്. ഏതെങ്കിലും അടിയന്തരസാഹചര്യത്തില്‍ പുറത്തുനിന്ന് തുറക്കാനാകുംവിധമാണ് വിമാനത്തിന്റെ ലോക്ക് ക്രമീകരിച്ചിരിക്കുന്നത്.
4, എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള സീറ്റുകളുടെ ലെഗ് റൂം വലുപ്പം കൂടുതലാണോ?
ഇക്കാര്യം എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എമര്‍ജന്‍സീ എക്‌സിറ്റിന് സമീപമുള്ള സീറ്റുകള്‍ക്ക് ലെഗ് റൂം വലുപ്പം കൂടുതലായിരിക്കും. ഉയരമുള്ള യാത്രക്കാരനും അനായാസം കടക്കുവിധമായിരിക്കും ഇവിടുത്തെ ലെഗ് റൂം സ്‌പേസ്.
5, വിമാനം നിലത്തിറക്കാന്‍ ബുദ്ധിമുട്ടുന്നത് പൈലറ്റിന്റെ കഴിവുകേടുകൊണ്ടാണോ?
ചില സാഹചര്യങ്ങളില്‍ വിമാനം ലാന്‍ഡ് ചെയ്യിക്കാതെ വട്ടമിട്ട് പറത്തുകയും, അടുത്തുള്ള വിമാനത്താവളത്തിലേക്ക് പോകുകയോ ചെയ്യാറുണ്ട്. ഇത് പൈലറ്റിന്റെ കഴിവുകേടുകൊണ്ടാണെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം അതാകണമെന്നില്ല. മാത്രവുമല്ല, വിമാനം ലാന്‍ഡ് ചെയ്യാതിരിക്കുന്നതിന്റെ പിന്നിലെ രഹസ്യം അധികമാര്‍ക്കും അറിവുണ്ടാകുകയുമില്ല. ചിലപ്പോള്‍ മഴ പെയ്‌തു, റണ്‍വേയില്‍ വെള്ളം കയറിയതുകൊണ്ടാകാം ഇത്തരത്തില്‍ ലാന്‍ഡ് ചെയ്യാതിരിക്കുന്നത്.
