നടുവേദന മാറാന്‍ ഇനി ഇതൊന്ന് പരീക്ഷിക്കൂ

First Published 5, Apr 2018, 9:09 AM IST
alcohol gel could reduce pain of slipped disc
Highlights
  •  സാധാരണ നടുവേദന ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഡിസ്ക് തെറ്റല്‍. 

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. നടുവേദന വന്നാല്‍ പലരും അത് സാരമാക്കാറില്ല.  വേദന സംഹാരി കഴിച്ച് ആശ്വാസം തേടുന്നതാണ് പലരുടെയും പതിവ്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമായി പറയുന്നത്. 

സാധാരണ നടുവേദന ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഡിസ്ക് തെറ്റല്‍. ഈ അവസ്ഥയില്‍ ഇന്റര്‍ വെര്‍ട്ടിബ്രല്‍ ഡിസ്‌ക്കിന്റെ പുറംപാടയ്ക്കു തകരാറു സംഭവിക്കുന്നു. ഇതിനാല്‍ ഉള്ളിലുള്ള ജല്ലി പോലുള്ള വസ്തു പുറത്തേക്കു തള്ളി അടുത്തുള്ള ഞരമ്പുകളില്‍ അമരുന്നു. ഇതു നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാകുന്നു. ഇരിക്കാനും നില്‍ക്കാനും സാധിക്കാത്ത അവസ്ഥയിലുള്ള നടുവേദനയാണ് ഈ അവസ്ഥയില്‍ ഉണ്ടാകുക. 

എന്നാല്‍ ഇനി ഡിസ്ക് തെറ്റലിന്റെ വേദനയ്ക്ക് ശമനം നല്‍ക്കാന്‍ ഫലപ്രദമായ മരുന്നുമായി വന്നിരിക്കുകയാണ് ഗവേഷകര്‍. അതും മദ്യത്തില്‍ നിന്ന്.Discogel എന്നാണു ഇതിന്റെ പേര്. ആല്‍ക്കഹോള്‍ അടങ്ങിയതാണ് ഈ ജെല്‍. ഇത് ക്ഷതമുള്ള ഡിസ്ക് ഭാഗത്ത് നിന്നും പുറത്തേക്ക് വരുന്ന വെള്ളം അബ്സോർബ് ചെയ്ത് വേദനയ്ക്ക് ശമനം നല്‍കും. യൂറോപ്പിലും മറ്റും ഈ ജെല്‍ ഇപ്പോള്‍ രോഗികള്‍ ഉപയോഗിക്കുന്നുണ്ട്. 


 

loader