ഒരാള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് അവരുടെ ഫാഷന്‍ സെന്‍സ് അറിയാന്‍ കഴിയും. അതുകൊണ്ടുതന്നെ പുത്തന്‍ ഫാഷനുകള്‍ പരീക്ഷിക്കുന്നവരാണ് ബോളിവുഡിലെ പല താരങ്ങളും.

ഒരാള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് അവരുടെ ഫാഷന്‍ സെന്‍സ് അറിയാന്‍ കഴിയും. അതുകൊണ്ടുതന്നെ പുത്തന്‍ ഫാഷനുകള്‍ പരീക്ഷിക്കുന്നവരാണ് ബോളിവുഡിലെ പല താരങ്ങളും. അത്തരത്തില്‍ ഫാഷന്‍ ലോകത്തിലെ പുതിയ ട്രെന്‍ഡുകള്‍ കൊണ്ടുവരുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് യുവസുന്ദരി ആലിയ ഭട്ട്.

View post on Instagram

കഴിഞ്ഞ ദിവസം ആലിയ ധരിച്ച് ചുവപ്പ് വസ്ത്രത്തില്‍ അതീവസുന്ദരിയായിരുന്നു ആലിയ. എന്നാല്‍ വസ്ത്രത്തിന്‍റെ വില അറിഞ്ഞ ആരാധകര്‍ ‍ഞെട്ടി. 75000 രൂപയാണ് വിവിദ് പ്രബാല്‍ ഗുരുങ് ഡിസൈന്‍ ചെയ്ത ഈ വസ്ത്രത്തിന്‍റെ വില.

View post on Instagram

2018ന്‍റെ തുടക്കത്തില്‍ മഞ്ഞ(കരീന കപൂര്‍ ധരിച്ചത്) ആയിരുന്നു ട്രെന്‍റ് എങ്കില്‍ പിന്നീട് അത് നീലയായി. എന്നാല്‍ അപ്പോള്‍ ചുവപ്പ് ആണെന്ന് തെളിയിച്ചിരിക്കുകയാണ് ആലിയ ഭട്ട്. മുംബൈയില്‍ തുടക്കം കുറിച്ച തന്‍റെ പുതിയ ഹാന്‍റ് ബാഗ് കളക്ഷന്‍റെ പരിപാടിക്കാണ് ആലിയ മനോഹരിയായി എത്തിയത്. എന്നാല്‍ പ്രബാല്‍ ഗുരുങിന്‍റെ അതേ ചുവപ്പ് വസ്ത്രം വിക്ടോറിയുടെ മോഡലും മുമ്പ് ധരിച്ചിരുന്നു. 

View post on Instagram
View post on Instagram
View post on Instagram