ഇരുചെവികളും പൊത്തിപ്പിടിച്ച് കരഞ്ഞുകൊണ്ടെത്തിയ രണ്ട് വയസ്സുകാരന്‍ ആല്‍ഫിക്ക് ആശുപത്രിയില്‍ നിന്ന് ആന്‍റിബയോട്ടിക് നല്‍കി വിട്ടയച്ചു. 

ഇരുചെവികളും പൊത്തിപ്പിടിച്ച് കരഞ്ഞുകൊണ്ടെത്തിയ രണ്ട് വയസ്സുകാരന്‍ ആല്‍ഫിക്ക് ആശുപത്രിയില്‍ നിന്ന് ആന്‍റിബയോട്ടിക് നല്‍കി വിട്ടയച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം കുഞ്ഞിന്‍റെ ജീവന്‍ നഷ്ടമാകുകയും ചെയ്തു. ചെഷെയർ സ്വദേശിയായ വിക്കിയുടെ മകൻ ആല്‍ഫിക്ക് പെട്ടെന്നാണ് കടുത്ത പനി അനുഭവപ്പെട്ടത്. ഇരുചെവികളും പൊത്തിപ്പിടിച്ച് കരയുകയായിരുന്നു ആല്‍ഫി. വിക്കി ഉടനെ അടുത്തുളള ജനറല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചു. 

കുഞ്ഞിനു ചെവിയില്‍ അണുബാധയായതാകാം എന്നു പറഞ്ഞ് ആന്റിബയോട്ടിക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് അയക്കുകയായിരുന്നു ഡോക്ടര്‍മാര്‍ ചെയ്തത്. തുടര്‍ന്ന് എട്ട് മണിക്കൂറിന് ശേഷം തീരെ അവശനായ കുഞ്ഞിനെ വിക്കി മറ്റൊരു ആശുപത്രിയിലെത്തിച്ചു. അപ്പോഴെക്കും കുഞ്ഞ് മരിച്ചുക്കഴിഞ്ഞിരുന്നു. 

അവന്‍റെ ശരീരത്തില്‍ ചുവന്ന് പാടുകള്‍ കാണപ്പെട്ടിരുന്നു. ആദ്യം ചികിത്സ തേടിയ ആശുപത്രിയില്‍ രോഗം കണ്ടെത്തുന്നതില്‍ ഉണ്ടായ അപാകതയാണ് മകന്‍റെ ജീവന്‍ നഷ്ടപ്പെട്ടതെന്നും വിക്കി പറഞ്ഞു. ഡോക്ടർമാര്‍ നടത്തിയ പരിശോധനയില്‍ മെനിഞ്ചോകോക്കൽ സെപ്സിസ് ആയിരുന്നു രോഗമെന്നും കണ്ടെത്തി.