കൊതുക് കടി  അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ചിലരെ എവിടെ വെച്ച് കണ്ടാലും കൊതുക് കടിക്കും. എന്നാല്‍ ചിലരെ കൊതുക് തൊടുക പോലുമില്ല. ഇതിന് ചില കാരണങ്ങള്‍ കൂടിയുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കന്‍ മോസ്ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

കൊതുക് കടി അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ചിലരെ എവിടെ വെച്ച് കണ്ടാലും കൊതുക് കടിക്കും. എന്നാല്‍ ചിലരെ കൊതുക് തൊടുക പോലുമില്ല. ഇതിന് ചില കാരണങ്ങള്‍ കൂടിയുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കന്‍ മോസ്ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കെതുകിന് 400 തരം മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. ഈ മണങ്ങള്‍ തിരിച്ചറിഞ്ഞാണ് കൊതുക് കടിക്കുന്നത്. ഒ,ബി രക്തഗ്രൂപ്പിലുളളവരോടാണ് കൊതുകിന് കൂടുതല്‍ ഇഷ്ടം. ഈ ഗ്രൂപ്പിലുളളവരെയാണ് കൊതുക് കൂടുതല്‍ കടിക്കുന്നത്. ഇതിന് ശേഷം എ ഗ്രൂപ്പുക്കാരെയും. 

കൊതുക് കടിയുമായി ബന്ധപ്പെട്ട് ഇനിയുമുണ്ട് പല കാര്യങ്ങള്‍‍. കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുതല്‍ പുറത്തുവിടുന്നവരേയും കൊതുകിന് ഇഷ്ടമാണത്ര. അതിനിലാണ് ശരീര വണ്ണം ഉള്ളവരെയും ഗര്‍ഭിണികളെയും കൊതുകുകള്‍ കൂടുതലായി കടിക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു. യൂറിക് ആസിഡ്, ലാക്റ്റിക് ആസിഡ്, അമോണിയ തുടങ്ങിയവയൊക്കെ വിയര്‍പ്പിലും രക്തത്തിലും കൂടുതല്‍ ഉണ്ടെങ്കില്‍ അവരെ കൊതുകിന് തിരിച്ചറിയാന്‍ കഴിയും. ഇവരെ കൊതുക് കൂടുതലായി കടിക്കുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.