മദ്രാസ് പട്ടണം എന്ന ഒരൊറ്റ ചിത്രത്തിലൂടെയെത്തി തെന്നിന്ത്യയുടെ മനം കവര്‍ന്ന പ്രിയനായികയാണ് എമി ജാക്സണ്‍. കഴിഞ്ഞ ദിവസമാണ് താരം അമ്മയായത്. കുഞ്ഞിനും പങ്കാളിക്കുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കുഞ്ഞുണ്ടായി ഒരു മാസത്തിനിപ്പുറം തന്‍റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് എമി ജാക്സണ്‍. 

'നീ ജനിക്കുന്നതിന് മുമ്പുള്ള എന്‍റെ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. നീയാണ് എന്നെ പൂര്‍ണമാക്കിയത്. നിന്നോടൊപ്പമുള്ള ഓരോ നിമിഷത്തിനും ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു. കരുത്തുറ്റ യുവാവായി നീ വളര്‍ന്നുവരുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ് എന്നുമാണ് എമി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. 

2015 മുതൽ പ്രണയത്തിലായിരുന്ന എമിയും പങ്കാളി ജോര്‍ജ്ജ് പനയോറ്റും ഈ വര്‍ഷം തുടക്കത്തിലാണ് വിവാഹനിശ്ചയം നടത്തിയത്. 
തന്റെ ഗർഭകാലത്തെ ഓരോ ഘട്ടത്തിലെയും ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു എമി. രജനീകാന്ത്, വിജയ്, വിക്രം, അക്ഷയ്കുമാര്‍ തുടങ്ങി സൂപ്പര്‍ നായകന്മാരുടെ നായികയായ തിളങ്ങിയ താരം ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.