കടല്‍ത്തീരത്ത്, പാറക്കെട്ടുകള്‍ക്ക് മുകളില്‍ ലൂക്കിനൊപ്പം ക്രീം നിറത്തിലുള്ള വസ്ത്രവുമണിഞ്ഞാണ് അനുഷ്‌കയുടെ പോസുകള്‍. മേക്ക്ഓവറിന്റെ രഹസ്യമെന്തായാലും, കാഴ്ചയ്ക്ക് കിടിലനായിട്ടുണ്ടെന്ന് തന്നെയാണ് ആരാധകര്‍ ഒറ്റക്കെട്ടായി പറയുന്നത്

കഥാപാത്രത്തിന് അനുസരിച്ച് ശരീരപ്രകൃതി മാറ്റാന്‍ യാതൊരു മടിയുമില്ലാത്ത നടിയാണ് അനുഷ്‌ക ഷെട്ടി. പൊതുവേ മെലിഞ്ഞ പ്രകൃതക്കാരിയാണെങ്കിലും ഇടയ്ക്ക് ചില സിനിമകളിലെങ്കിലും അനുഷ്‌കയെ അങ്ങനെയല്ലാതെയും നമ്മള്‍ കണ്ടിരിക്കും. 

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പുതിയ ചിത്രങ്ങള്‍ കാണുമ്പോള്‍ പക്ഷേ, ആരാധകര്‍ക്ക് സംശയമാണ്. എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതൊരു മേക്ക്ഓവറാണെന്ന് തറപ്പിച്ച് പറയാനും വയ്യ. 

എന്തായാലും മാറ്റങ്ങള്‍ ഉറപ്പിക്കാം. കാരണം, പ്രശസ്ത ന്യൂട്രിഷ്യനിസ്റ്റായ ലൂക്ക് കുടീഞ്ഞ്യോയാണ് അനുഷ്‌കയുടെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ജീവിതശൈലികളുമായി ബന്ധപ്പെട്ട് പുത്തന്‍ ചുവടുവയ്പുകളിലേക്ക് നീങ്ങുകയാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പുമുണ്ട് കൂടെ.

View post on Instagram

കടല്‍ത്തീരത്ത്, പാറക്കെട്ടുകള്‍ക്ക് മുകളില്‍ ലൂക്കിനൊപ്പം ക്രീം നിറത്തിലുള്ള വസ്ത്രവുമണിഞ്ഞാണ് അനുഷ്‌കയുടെ പോസുകള്‍. 

View post on Instagram

നടിയില്‍ മറഞ്ഞുകിടക്കുന്ന മേക്ക്ഓവറിന്റെ രഹസ്യമെന്തായാലും, കാഴ്ചയ്ക്ക് കിടിലനായിട്ടുണ്ടെന്ന് തന്നെയാണ് ആരാധകര്‍ ഒറ്റക്കെട്ടായി പറയുന്നത്.

View post on Instagram

ഏതെങ്കിലും പുതിയ പ്രോജക്ടിന് വേണ്ടിയാണോ ഇനി അനുഷ്‌കയുടെ മാറ്റമെന്നതും വ്യക്തമല്ല. 2015ല്‍ 'സൈസ് സീറോ' എന്ന സിനിമക്ക് വേണ്ടി അനുഷ്‌ക 20 കിലോയോളം തൂക്കം കൂട്ടിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് ശേഷം തൂക്കം കുറയ്ക്കാന്‍ അനുഷ്‌ക പാടുപെടുകയും ചെയ്തിരുന്നു. 

View post on Instagram

എന്നാല്‍ 'സൈസ് സീറോ'യിലെ 'ഫാറ്റി' കഥാപാത്രത്തിന് ശേഷം ബാഹുബലിയിലൂടെ വന്‍ തിരിച്ചുവരവായിരുന്നു അനുഷ്‌ക നടത്തിയത്. പിന്നീട് യോഗാപഠനത്തിലേക്ക് താന്‍ തിരിഞ്ഞതായും താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവച്ചിരുന്നു.