ഇടത് കെെ കൊണ്ട് എഴുതുന്നവർ ദുഷ്പ്രവൃത്തികൾ ചെയ്യുകയും കൂടുതൽ മദ്യപിക്കുന്നവരുമാകാമെന്ന് പഠനങ്ങൾ പറയുന്നു. ഇം​ഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഒാഫ് ലിവർ പൂൾ പഠനം നടത്തിയിരുന്നു. ഇടത് കെെ ഉപയോ​ഗിച്ച് എഴുതുന്നവർക്ക് ഒാർമ്മശക്തി കൂടുതലായിരിക്കും.

ഇടത് കെെ ഉപയോ​ഗിച്ച് എഴുതുന്ന നിരവധി പേരെ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. ഇടത് കെെ കൊണ്ട് എഴുതുന്നവർ ചെറുപ്പത്തിലെ മരിക്കാമെന്നാണ് ​ചില പഠനങ്ങളിൽ പറയുന്നത്. ഇടത് കെെ കൊണ്ട് എഴുതുന്നവർ ദുഷ്പ്രവൃത്തികൾ ചെയ്യുകയും കൂടുതൽ മദ്യപിക്കുന്നവരുമാകാമെന്ന് പഠനങ്ങൾ പറയുന്നു. ഇം​ഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഒാഫ് ലിവർ പൂൾ ഇതിനെ കുറിച്ച് പഠനം നടത്തിയിരുന്നു. 

വലതു കെെ കൊണ്ട് എഴുതുന്നവരെക്കാൾ ബുദ്ധിശാലികളാണ് ഇടത് കെെ കൊണ്ട് എഴുതുന്നവരെന്നാണ് അടുത്തിടെ വന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇടത് കെെ ഉപയോ​ഗിച്ച് എഴുതുന്നവർ വലിയ പ്രതിഭശാലികളാണെന്നും മറ്റു ചില പഠനങ്ങളിൽ പറയുന്നുണ്ട്. മുൻ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ, വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ബിൽ ​ഗേറ്റ്സ്, ഫുഡ്ബോളർ ലയോണല്‍ മെസ്സി എന്നിവർ ഇടത് കെെയാണ് എഴുതാൻ ഉപയോ​ഗിച്ചിരുന്നത്. 

ഇടത് കെെ ഉപയോ​ഗിച്ച് എഴുതുന്നവർക്ക് ഒാർമ്മശക്തി കൂടുതലായിരിക്കും. സംഗീതജ്ഞർ, ചെസ് കളിക്കാർ, ആർട്ടിസ്റ്റുകൾ, തുടങ്ങിയവരാണ് കൂടുതലുമായി ഇടത് കെെ ഉപയോ​ഗിക്കുന്നത്. ഇടത് കെെ ഉപയോ​ഗിക്കുന്നവർ ​കണക്ക് കെെകാര്യം ചെയ്യാൻ വളരെയധികം മിടുക്കരായിരിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്.