Asianet News MalayalamAsianet News Malayalam

അമ്മമാർ അറിയാൻ ; കുഞ്ഞിന് ഒാട്സ് കൊടുക്കാറുണ്ടോ?

കുട്ടികൾക്ക് വളരെ എളുപ്പം ദഹിക്കാൻ പറ്റുന്ന ഭക്ഷണമാണ് ഒാട്സ്. ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം കുട്ടികൾക്ക് ഒാട്സ് കൊടുക്കാം. ഒാട്സ് പാലിൽ കാച്ചിയോ അല്ലാതെയോ കൊടുക്കുന്നത് കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

Are Oats Good for Babies?
Author
Trivandrum, First Published Nov 29, 2018, 1:17 PM IST

ധാരാളം ഫെെബർ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഒാട്സ്. കുഞ്ഞുങ്ങൾക്ക് വളരെ എളുപ്പം ദഹിക്കാൻ പറ്റുന്ന ഭക്ഷണം കൂടിയാണ് ഇത്. ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം കുട്ടികൾക്ക് ഒാട്സ് കൊടുക്കാം. ഒാട്സ് പാലിൽ കാച്ചിയോ അല്ലാതെയോ കൊടുക്കുന്നത് കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യത്തിനു യാതൊരു ദോഷവും വരാത്ത ഭക്ഷണമാണ് ഒാട്സ്. ആറു മാസം കുഞ്ഞുങ്ങൾക്ക് ഓട്‌സ് കൊടുക്കാവുന്നതാണ്.

 ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. ഇതു കൊണ്ടു തന്നെ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് അത്യുത്തമവുമാണ്. കുട്ടികളുടെ ദഹനേന്ദ്രിയത്തിന് സാധാരണ ശക്തി മുതിര്‍ന്നവരേക്കാള്‍ കുറവാണ്. ഇതുകൊണ്ടുതന്നെ ദഹന പ്രശ്‌നങ്ങള്‍ പെട്ടെന്നു തന്നെ ബാധിച്ചേക്കും. മിക്ക കുട്ടികളെയും അലട്ടുന്ന പ്രശ്നമാണ് മലബന്ധം. ശരീരത്തിൽ വെള്ളം കുറയുമ്പോഴും നാരുകളുള്ള ഭക്ഷണത്തിന്റെ കുറവുമാണ് പ്രധാനമായി മലബന്ധം പ്രശ്നം ഉണ്ടാകാനുള്ള പ്രധാനകാരണം.  ഇതിനെല്ലാമുള്ള നല്ലൊരു പ്രതിവിധിയാണ് ഓട്‌സ്. 

കുടലിന്റെ ആരോഗ്യത്തിന് ഏറെ സഹായകമായ ഓട്‌സ് മലം കുടലിലൂടെ പെട്ടെന്നു നീങ്ങാനും മലവിസര്‍ജനം എളുപ്പമാക്കാനും സഹായിക്കുന്നു. ഇതിലെ നാരുകളാണ് സഹായിക്കുന്നത്. കുട്ടിക്കാലത്തു പ്രമേഹമുള്ളതും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമെല്ലാം ചില കുട്ടികള്‍ക്ക് അമിതവണ്ണമുണ്ടാക്കുന്നു. ഇത്തരം പൊണ്ണത്തടിയുള്ള കുട്ടികള്‍ക്ക്  പറ്റിയ നല്ലൊരു മരുന്നാണ് ഒാട്സ്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണ് ഒാട്സ്. 

ദഹനം എളുപ്പമാക്കി തടിയും വയറുമെല്ലാം നിയന്ത്രിച്ചു നിര്‍ത്തുന്ന ഒന്നാണിത്. അതേ സമയം ആരോഗ്യകരമായ തൂക്കം നല്‍കുകയും ചെയ്യും. കുട്ടികളിൽ ബുദ്ധിവികാസത്തിന് വളരെ നല്ലതാണ് ഒാട്സ്. പല കുട്ടികളിലും കണ്ട് വരുന്ന പ്രശ്നമാണ് വിളർച്ച. വിളർച്ച പരിഹരിക്കാൻ നല്ലൊരു ഭക്ഷണമാണ് ഒാട്സ്.  ഒാട്സിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ മസിലിന് ഉറപ്പു നല്‍കുന്ന ഭക്ഷണമാണ് ഒാട്സ്. 

 കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന രണ്ട് തരം ഒാട്സ് റെസിപ്പികൾ ഏതൊക്കെയാണെന്ന് നോക്കാം...

1. ആപ്പിൾ ഒാട്സ് റെസിപ്പി...

    ആദ്യം ഒരു കപ്പ് ഒാട്സ് രണ്ട് കപ്പ് വെള്ളത്തിൽ വേവിച്ചെടുക്കുക.  ക്രീം പരുവത്തിൽ വെന്ത് കഴിഞ്ഞാൽ തീ ഒാഫ് ചെയ്തു മാറ്റിവയ്ക്കുക. ശേഷം ഒരു ആപ്പിൾ തൊലി കളഞ്ഞ് മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ക്രീം പരുവത്തിൽ വെന്ത് കഴിഞ്ഞ ഒാട്സും ആപ്പിൾ പേസ്റ്റും കൂടി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് പഞ്ചസാര ചേർക്കുക. ചെറുതീയ്യിൽ ചൂടാക്കി എടുക്കുന്നത് ഒാട്സിന് രുചി കൂട്ടും. തണുത്ത് കഴിഞ്ഞാൽ കുട്ടികൾക്ക് കൊടുക്കാം. 

Are Oats Good for Babies?

2. ബനാന ഒാട്സ് റെസിപ്പി...

   ആദ്യം ഒരു കപ്പ് ഒാട്സ് രണ്ട് കപ്പ് വെള്ളത്തിൽ നല്ല പോലെ വേവിച്ചെടുക്കുക. ശേഷം ഏതെങ്കിലും ഒരു പഴം മിക്സിയിലിട്ട് പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. നല്ല പോലെ വെന്ത ഒാട്സും പേസ്റ്റ് രൂപത്തിൽ അടിച്ചെടുത്ത പഴവും അൽപം പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ശേഷം ചെറുതീയ്യിൽ ചൂടാക്കി എടുക്കുക. തണുത്ത് കഴിഞ്ഞാൽ കുട്ടികൾക്ക് കൊടുക്കാം. 

Are Oats Good for Babies?
 

Follow Us:
Download App:
  • android
  • ios