അമിതമായി ഉറങ്ങിയാൽ പക്ഷാഘാതം ഉണ്ടാകുമെന്ന് പഠനം

ഉറങ്ങാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ക്യത്യമായി ഉറങ്ങുന്ന സമയങ്ങളിൽ ഉറങ്ങാൻ പറ്റിയില്ലെങ്കിൽ ചിലർക്ക് തലവേദന,ഛർദി അങ്ങനെ പലതും ഉണ്ടാകാറുണ്ട്. അമിതമായി ഉറങ്ങുന്നവരാണ് ഇന്നധികവും.

Add Asianetnews as a Preferred SourcegooglePreferred

അമിത ഉറക്കത്തെ സംബന്ധിച്ച് അടുത്തിടെ സീയോൾ നാഷണൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ ഒരു പഠനം നടത്തിയിരുന്നു. സ്ത്രീയായാലും പുരുഷനായാലും ഏഴ് മണിക്കൂർ ഉറങ്ങിയിരിക്കണമെന്നാണ് പഠനത്തിൽ പറയുന്നത്.

 പുരുഷന്മാരിൽ ആറ് മണിക്കൂർ പോലും ഉറങ്ങാത്തവരുണ്ട്. ഉറങ്ങിയില്ലെങ്കിലും അസുഖം പിടിപ്പെടാമെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മെറ്റബോളിക് സിൻഡ്രോം, ഉയർന്ന അരക്കെട്ട് എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. 6 മണിക്കൂറിൽ കുറവ് ഉറങ്ങുന്ന സ്ത്രീകൾക്ക് ഉയർന്ന അരക്കെട്ട്, രക്തസമ്മർദ്ദം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു.

10 മണിക്കൂർ കൂടുതൽ ഉറങ്ങുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും കൊള്സ്ട്രോൾ, പക്ഷാഘാതം, രക്തത്തിൽ ഷു​ഗർ പോലുള്ള അസുഖങ്ങൾ പിടിപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു.11% പുരുഷന്മാരും 13% സ്ത്രീകളും ആറു മണിക്കൂറിൽ താഴെ ഉറങ്ങുന്നവരാണെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

 1.5% പുരുഷന്മാരും 1.7% സ്ത്രീകളും പത്ത് മണിക്കൂറിലധികം ഉറങ്ങുന്നുവരാണെന്നും പഠനം വ്യക്തമാക്കുന്നു. അമിതമായി ഉറങ്ങുന്നതിലൂടെ വന്ധ്യത,പക്ഷാഘാതം, വിഷാദരോഗം പോലെയുള്ള മറ്റ് അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു.