ന്യൂയോര്‍ക്ക്: ലൈംഗിക ബന്ധത്തിന്‍റെ ദൈര്‍ഘ്യം സംബന്ധിച്ച് വിചിത്രമായ കാര്യം വെളിവാക്കുന്ന പഠനം പുറത്ത്. സോസി ഡേറ്റ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്ത്രീകളാണ് ലൈംഗിക ബന്ധം നീണ്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നത് എന്നാണ് വെളിപ്പെടുത്തുന്നത്. ലൈംഗികബന്ധം കൂടുതല്‍ നേരം നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരില്‍ മുന്നിലാണു സ്ത്രീകള്‍. 

25 മിനിറ്റും 51 സെക്കന്റും ആണ് ഇവര്‍ ആരഗഹിക്കുന്ന സമയം. പുരുഷന്മാര്‍ക്ക് ഇതു 25 മിനിറ്റും 43 സെക്കന്റുമാണ്. എന്നാല്‍ 15 മിനിറ്റ് ആകുമ്പോള്‍ സെക്‌സ് അവസാനിക്കുന്നു എന്നും പഠനത്തില്‍ കണ്ടെത്തി. കൂടുതല്‍ നേരം സെക്‌സില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതു കാനഡയിലും അമേരിക്കയിലുമുള്ളവര്‍ക്കാണ്. 17 ഉം 16 മിനിറ്റാണ് ഇത്. 

സമയത്തിന്‍റെ കാര്യത്തില്‍ ഏറ്റവും ദുര്‍ബലരെന്നു സര്‍വേ കണ്ടെത്തിയത് ഇന്ത്യക്കാരേയാണ്. 15 മിനിറ്റും 15 സെക്കന്‍റുമാണ് ഇത്. കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളതു സെക്‌സിലുള്ള താല്‍പ്പര്യം നഷ്ട്ടപ്പെടുത്തും എന്നും ഒരു ബന്ധത്തില്‍ നിന്ന് അടുത്തതിലേയ്ക്കു മാറിക്കൊണ്ടിരുന്നാല്‍ ആരോടും സ്‌നേഹമില്ലാത്ത അവസ്ഥ വരും എന്നും ഇവര്‍ പറയുന്നു. ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഉപയോഗവും താല്‍പ്പര്യം നഷ്ട്ടപ്പെടുത്തിയേക്കാം എന്നും ഇവര്‍ കണ്ടെത്തി.