ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞതോടെയാണ് കുഞ്ഞിന് നേരെ ആയ തന്റെ തനി നിറം കാണിക്കുന്നത്

ആയയുടെ കയ്യില്‍ നല്‍കി പോയ അമ്മയെ കാണാതെ കരഞ്ഞ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് ആയ. ലിഫ്റ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം പുറത്തറിയുന്നത്. ചൈനയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 

കുഞ്ഞിനെ പുറത്ത് കൊണ്ടുപോകാനായി അമ്മ ആയയുടെ കയ്യില്‍ കൊടുക്കുന്നതും, കരയുന്ന കുഞ്ഞുമായി ആയ ലിഫ്റ്റില്‍ കയറുന്നതും അമ്മ കാണുന്നുണ്ട്. ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞതോടെയാണ് കുഞ്ഞിന് നേരെ ആയ തന്റെ തനി നിറം കാണിക്കുന്നത്. കുഞ്ഞിനോട് കരയാതിരിക്കാന്‍ ആവശ്യപ്പെടുന്ന ആയ പെട്ടന്ന് തന്നെ കുഞ്ഞിനെ മര്‍ദ്ദിക്കാന്‍ തുടങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.

കയ്യിലെടുത്ത് നെഞ്ചില്‍ നിരവധി തവണ ആയ മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് ശേഷം കുഞ്ഞിനെ സീറ്റിലിരുത്തി തലയിലും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സിസിടിവി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ ആയയ്ക്ക് നേരെ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.