ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല.
പൊണ്ണത്തടി അല്ലെങ്കില് അമിത വണ്ണം പലരുടെയും പ്രശ്നമാണ്. അമിത വണ്ണം കുറയ്ക്കാൻ ദൃഢനിശ്ചയവും ക്ഷമയും വേണം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള് ബാധിക്കില്ല. വാഴക്കൂമ്പുകള് അമിത വണ്ണം കുറയ്ക്കാന് നിങ്ങളെ സഹായിക്കും.

കലോറി വളരെ കുറഞ്ഞ ഭക്ഷണമാണ് വാഴക്കൂമ്പ്. നാരുകള് ധാരാളം അടങ്ങിയ ഭക്ഷണമായതിനാല് ഇവ ശരീരഭാരം കുറയ്ക്കാന് സഹായിക്കും. കൊളസ്ട്രോള് തീരെയില്ലാത്ത ഭക്ഷണം കൂടിയാണ് വാഴക്കൂമ്പ്. നിരവധി ജീവകങ്ങള് അടങ്ങിയ വാഴക്കൂമ്പ് പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹ രോഗികള് വാഴക്കൂമ്പ് ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന് സഹായിക്കും.
