ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന വിചിത്രമായ ആചാരങ്ങള്‍ വെളിപ്പെടുത്തുന്ന 300 വര്‍ഷങ്ങള്ഡക്ക് മുമ്പ് എഴുതപ്പെട്ട സെക്സ് മാന്വല്‍ ലേലത്തിന്. 1790ല്‍ എഴുതപ്പെട്ട പുസ്തകം ആ കാലഘട്ടത്തില്‍ വളരെയധികം പ്രചാരം ലഭിച്ചിരുന്ന ഒന്നാണ്. മുഖം വികൃതമായ കുട്ടികളെ പ്രസവിക്കാതിരിക്കാന്‍ സഹായകരമാകുന്ന ടിപ്പുകളടക്കം വിചിത്രമായ വിവരങ്ങളാണ് പുസ്തകത്തിലുള്ളത്.

പുരുഷന്മാര്‍ അധികം ബിജം ഉല്‍പാദിപ്പിക്കപ്പെടാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പായി മാംസവും ബ്ലാക്ക് ബേഡ്, കുരുവി എന്നിവയെ ഭക്ഷണമാക്കണമെന്നും പുസ്തകത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ആണ്‍കുട്ടിയെ വേണമെന്ന് ആഗ്രഹമുള്ള സ്ത്രീകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം അവരുടെ വലത്തേ കൈയ്യുടെ ഭാഗത്തേക്ക് കിടക്കണമെന്നും പെണ്‍കുട്ടിയെ വേണ്ടവര്‍ ഇടത്തേ ഭാഗത്തേക്ക് കിടക്കണമെന്നുമടക്കം വിചിത്രമായ നിര്‍ദ്ദേശങ്ങളാണ് ഉള്ളടക്കം.

പുരുഷന്മാരെ മഹത്വവല്‍ക്കരിച്ചും സ്ത്രീകളെ ലൈംഗിക സംതൃപ്തിക്കായുള്ള ഒരു വസ്തുമാത്രമായും ചിത്രീകരിച്ച പുസ്തകത്തിന്‍റെ ഉള്ളടക്കത്തിന്‍റെ പേരില്‍ 1960 വരെ സെക്സ് മാന്വലിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. 1684ല്‍ ആണ് ഈ പുസ്തകത്തിന്‍റെ ആദ്യ പതിപ്പിറങ്ങിയത്. സ്ത്രീകള്‍ പ്രകൃതിവിരുദ്ധമായി നാല്‍ക്കാലികളുമായി ലൈഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ ജനിക്കുന്ന വിചിത്ര രൂപങ്ങളെ പുസ്തകത്തില്‍ ചിത്രീകരിച്ചിരുന്നു. മരത്തില്‍ തീര്‍ത്ത ഈ രൂപങ്ങള്‍ പലിയ വിവാദത്തിന് വഴിവച്ചു. ഇതോടെയാണ് പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് ഏഴിന് പുസ്തകം ലേലം ചെയ്യും.