ഇറ്റലിയിലെ തയ്ബോന്‍ അഗോര്‍ഡിനോ പര്‍വ്വതത്തില്‍ നിന്ന് ആകാശച്ചാട്ടം നടത്തുന്നതിനിടയിലാണ് അപകടം
ഇറ്റലി: പ്രത്യേകതരം ബോഡി സ്യൂട്ട് ഉപയോഗിച്ച് ആകാശച്ചാട്ടം നടത്തുന്നതിനിടയില് യുവാവ് മരിച്ചു. 9500 അടി ഇയരത്തില് നിന്ന് ചാടുന്നതിനിടയില് പാരച്ചൂട്ട് നിവരാതിരുന്നതാണ് അപകട കാരണം. ഇറ്റലിയിലെ തയ്ബോന് അഗോര്ഡിനോ പര്വ്വതത്തില് നിന്ന് ആകാശച്ചാട്ടം നടത്തുന്നതിനിടയിലാണ് അപകടം.
ബ്രിട്ടീഷ് പൗരനും നാല്പ്പത്തെട്ട് വയസുകാരനുമായ റോബ് ഹാഗര്ട്ടിയാണ് മരിച്ചത്. പാരച്ചൂട്ട് നിവരാതായതിനെ തുടര്ന്ന് റോബ് മലയിടുക്കുകളിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. 25 പേര് അടങ്ങിയ സംഘമായിരുന്നു ആകാശച്ചാട്ടം നടത്താന് ഇറ്റലിയില് എത്തിയത്.
ആകാശച്ചാട്ടത്തിനിടെ 8500 അടിയിലെത്തിയപ്പോഴാണ് പാരച്ചൂട്ടിന്റെ തകരാര് ശ്രദ്ധയില് പെട്ടത്. ഏറെ സാഹസികമായി രക്ഷാപ്രവര്ത്തനം നടത്തിയെങ്കിലും റോബിന്റെ ജീവന് രക്ഷിക്കാനായില്ല. ഇത് ആദ്യമായല്ല റോബ് ആകാശച്ചാട്ടം നടത്തുന്നത്. സാഹസിക പ്രിയനായ റോബ് ഇതിന് മുമ്പ് നിരവധി തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് ആകാശച്ചാട്ടം നടത്തിയിട്ടുണ്ട്.
