മുഖകാന്തി അല്ലെങ്കില്‍ മുഖസൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല

മുഖകാന്തി അല്ലെങ്കില്‍ മുഖസൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. മഴക്കാലത്തും മുഖസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

മഴക്കാലത്ത് ഏത് തരം ചര്‍മക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഫെയ്സ് പാക്ക് നോക്കാം. അര ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തൈര്, അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

മഴക്കാലത്തും സണ്‍സ്ക്രീം ലോഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മുഖം എപ്പോഴും കഴുകാനും ശ്രമിക്കുക.