കുടവയർ ഏറ്റവും അധികം പ്രശ്നം ഉണ്ടാക്കുന്നത് പുരുഷന്മാരിലാണ്. പ്രായമാകുന്നതോടെ ഇത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. കുടവയർ കൂടാൻ പ്രധാനകാരണങ്ങളിലൊന്ന് തെറ്റായ ഭക്ഷണശീലമാണ്.
കുടവയർ പലർക്കും വലിയ പ്രശ്നമാണ്. കുടവയർ ഏറ്റവും അധികം പ്രശ്നം ഉണ്ടാക്കുന്നത് പുരുഷന്മാരിലാണ്. പ്രായമാകുന്നതോടെ ഇത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. കുടവയർ കൂടാൻ പ്രധാനകാരണങ്ങളിലൊന്ന് തെറ്റായ ഭക്ഷണശീലമാണ്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും ജീവിത ശൈലിയും എല്ലാമാണ് പലപ്പോഴും ഇത്തരം അവസ്ഥകളിലെത്തിക്കുന്നത്. പല കാരണങ്ങൾ കൊണ്ടാണ് പുരുഷന്മാരിൽ കുടവയർ കൂടുന്നത്. എന്തൊക്കെ കാരണങ്ങളാണെന്ന് നോക്കാം.
1.ബിയർ ഉപയോഗം: ബിയര്‍ ഉപയോഗത്തിലൂടെ കലോറി വര്‍ദ്ധിക്കുകയും ഇത് കുടവയര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ബിയര്‍ അല്ലെങ്കില്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക.
2. വ്യായാമത്തിന്റെ കുറവ് : ചെറുപ്പക്കാർ പലരും വ്യായാമം ചെയ്യാൻ മടി കാണിക്കാറുണ്ട്.അത് പലപ്പോഴും വിട്ടുമാറാത്ത അസുഖങ്ങൾക്കും പൊണ്ണത്തടിയ്ക്കും കാരണമാകും. ക്യത്യമായി വ്യായാമം ചെയ്താൽ കുടവയർ നിഷ്പ്രയാസം കുറയ്ക്കാനാകും. മടി ഒഴിവാക്കി വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക.
3.സ്ട്രെസ്സ്: മാനസിക സമ്മര്‍ദ്ദം പല വിധത്തില്‍ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. കുടവയറിന്റെ കാരണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യം മറക്കേണ്ടതില്ല. ഇന്നത്തെ ജോലികളെല്ലാം സ്ട്രെസ്സും ടെന്‍ഷനും നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ സ്ട്രെസ്സ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിലും വ്യതിയാനം സൃഷ്ടിക്കും. ഇതെല്ലാം തടി വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളാണ്.
4. ജങ്ക് ഫുഡ്: ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ കുടവയർ, പൊണ്ണത്തടി, അലസത എന്നിവ ഉണ്ടാകും. ബർഗർ,പിസ, സാൻവിച്ച്,ചീസ് തുടങ്ങിയ ഭക്ഷണങ്ങൾ അമിതമായ കുടവയർ ഉണ്ടാക്കും. അതുകൊണ്ട് പരമാവധി ജങ്ക്ഫുഡുകള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
5.എപ്പോഴും ഉറങ്ങുന്നശീലം: അമിതഉറക്കം കുടവയർ, പൊണ്ണത്തടി,ക്ഷീണം,അലസത, എന്നിവ ഉണ്ടാക്കും. ഭൂരിഭാഗം പുരുഷന്‍മാരും അവരുടെ ഒഴിവു സമയങ്ങള്‍ ചിലവഴിക്കുന്നത് കിടന്നുകൊണ്ട് ടി വി കാണാനും വീഡിയോ ഗെയിം കളിക്കാനുമാണ്. എന്നാല്‍ ഇതു ചെയ്യുന്നതോടൊപ്പം തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു . ഇത് കുടവയർ ഉണ്ടാക്കാൻ പ്രധാനകാരണങ്ങളാണ്.
6.മധുരം: മധുരം കൂടുതല്‍ കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. മധുരം കുറച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. ഐസ്‌ക്രീം, ജ്യൂസ് മറ്റു മധുര പലഹാരങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം നമ്മളെ പൊണ്ണത്തടിയന്‍മാരും കുടവയറന്‍മാരുമാക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട. പ്രത്യേകിച്ച് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ മധുരം കുറയ്ക്കുക തന്നെയാണ് വേണ്ടത്.
7. ആവശ്യത്തിന് ഭക്ഷണം : ഭക്ഷണം കഴിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുക. കാരണം വയറ് അറിഞ്ഞ് വേണം ഭക്ഷണം കഴിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. നിങ്ങളുടെ ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാന്‍ അറിഞ്ഞിരിക്കണം. ഏത് ഭക്ഷണം കഴിച്ചാലാണ് കൂടുതല്‍ ഉപയോഗപ്രദമാവുക എന്ന കാര്യം ആദ്യം അറിഞ്ഞിട്ടായിരിക്കണം ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്.
8. പഞ്ചസാരയുടെ ഉപയോഗം: പഞ്ചസാര കൂടിയ അളവില്‍ ഉപയോഗിക്കുന്നത് ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെയാണ് പ്രമേഹ രോഗികള്‍ വയറു ചാടി തടി വര്‍ദ്ധിച്ച് ഇരിക്കുന്നത്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പഞ്ചസാര ഉപയോഗിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുക. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കും.
