പാലിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് ശരീരത്തിന്  നല്ലതാണ്. ഇഞ്ചി വെള്ളം കുടിച്ചാൽ ക്യാൻസർ, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാം.  

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കും ഇഞ്ചി നല്ലൊരു പ്രതിവിധിയാണ്. ആയുർവേദത്തിൽ ഇ‍ഞ്ചിയുടെ പങ്ക് ചെറുതല്ല. മിക്ക ഭക്ഷണങ്ങളിലും ഇഞ്ചി ഉപയോ​ഗിച്ച് വരുന്നു. ദിവസവും ഇഞ്ചി കഴിക്കുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. ദഹനക്കേട് മാറാൻ ഇഞ്ചി നല്ലതാണ്. ഇഞ്ചിയും അൽപം ചെറുനാരങ്ങ നീരും ചേർത്ത് ദിവസവും കുടിക്കുന്നത് ഉദരസംബന്ധമായ അസുഖങ്ങൾ മാറാൻ സഹായിക്കും. ദിവസവും പാൽ കുടിക്കുന്ന ശീലം ചിലർക്ക് ഉണ്ടല്ലോ. പാലിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. 

വാതം സംബന്ധമായ രോഗത്തിനും സന്ധികളില്‍ ഉണ്ടാകുന്ന നീരിനും ദിവസവും ഇഞ്ചി കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോൾ മാറ്റാൻ ഇ‍ഞ്ചി കഴിക്കുന്നത് സഹായകമാണ്. ദിവസവും വെള്ളം കുടിക്കുമ്പോൾ അൽപം ഇ‍ഞ്ചിയിടാൻ മറക്കരുത്. ഇഞ്ചി വെള്ളം ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് കൂട്ടും.അതിനാൽ ജലാംശം നിലനിർത്തുകയും ചെയ്യും. 

ഇഞ്ചി വെള്ളം കുടിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതിരിക്കാനും ക്യാൻസർ , അൽഷിമേഴ്സ് പോലുള്ള അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചിയ്ക്ക് കഴിയും. അത് കൊണ്ട് തന്നെ പ്രമേഹം പോലുള്ള അസുഖങ്ങൾ ഇല്ലാതിരിക്കാൻ ഇഞ്ചി ഉത്തമമാണ്. അമിതഭാരം കുറയാൻ ദിവസവും രാവിലെ ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്.