Asianet News MalayalamAsianet News Malayalam

പുതിനയില ഉപയോ​ഗിച്ചാൽ ഈ പ്രശ്നങ്ങളെല്ലാം അകറ്റാം

  • എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് പുതിന. തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധചെടിയാണ് പുതിന. പുതിനയില കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
     
benefits of mint leaves
Author
Trivandrum, First Published Aug 2, 2018, 8:06 PM IST

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന. ​തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധചെടിയാണ് പുതിന. പുതിനയില കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പുതിനയില കഴിച്ചാൽ ഗര്‍ഭകാലഛര്‍ദ്ദിക്ക് അൽപം ശമനം കിട്ടും. 
ചെറുനാരങ്ങാനീരും പുതിനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ ശമിക്കാൻ നല്ലതാണ്. തലവേദനമാറാൻ പുതിനയില കഴിക്കുന്നത് ​ഗുണം ചെയ്യും. പല്ലുവേദനയ്ക്ക് പുതിനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും. 

ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതിനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ ​ഗുണം ചെയ്യും. പുതിനയിലയിട്ട വെള്ളം കുടിച്ചാൽ ജലദോഷം മൂക്കടപ്പ്, പനി എന്നിവ വരാതിരിക്കും. പല്ലിനെ ശുദ്ധീകരിക്കുവാന്‍ പുതിനയില കഴിക്കുന്നത് ​ഗുണം ചെയ്യും. വായ്നാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതിനും പുതിനയില മികവുറ്റ ഒന്നാണ്. പുതിനയില ഇട്ട വെള്ളം ഉപയോ​ഗിച്ച് കുളിക്കുന്നത് ശരീരത്തെ അണുനശിക്കാൻ ഏറെ നല്ലതാണ്. 

വായ്നാറ്റം അകറ്റാൻ ഏറ്റവും നല്ല മാർ​ഗമാണ് പുതിനയില. വിണ്ടുകീറിയ പാദങ്ങള്‍ കൂടുതൽ സുരക്ഷിതമാക്കാൻ പുതിനയില ഏറെ നല്ലതാണ്. പുതിനയില ഉപയോഗിച്ച് വളരെക്കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കറുത്തപുള്ളികള്‍ മാറ്റാം. മുഖത്ത് കറുത്തപുള്ളികള്‍ ഉള്ള ഭാഗത്ത് പുതിനയില പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. പതിവായി ഉപയോഗിച്ചാല്‍ കാലക്രമേണ കറുത്തപുള്ളികള്‍ പൂര്‍ണ്ണമായും മാറികിട്ടും.


 

Follow Us:
Download App:
  • android
  • ios