പുരുഷന്മാർ നിർബന്ധമായും പിസ്ത കഴിക്കണം. ബീജങ്ങളുടെ എണ്ണം വർദ്ധിക്കാൻ പിസ്ത നല്ലതാണ്.
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പിസ്ത. പലർക്കും പിസ്തയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയില്ല. ആരോഗ്യത്തിനും ചര്‍മം, മുടി സംരക്ഷണത്തിനുമെല്ലാം മികച്ചതാണ് പിസ്ത. കലോറി അങ്ങേയറ്റം കുറഞ്ഞ ഒന്നാണ് പിസ്ത. ബദാമിനേക്കാളും കശുവണ്ടിപ്പരിപ്പിനേക്കാളും കുറഞ്ഞ കലോറിയാണ് പിസ്തയിൽ അടങ്ങിയിട്ടുള്ളത്. പുരുഷന്മാർ നിർബന്ധമായും പിസ്ത കഴിക്കണം. പുരുഷന്മാർ ദിവസവും നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ആരോഗ്യപരമായി ഏറെ നല്ലതാണ്.
കാരണം പുരുഷന്മാര്‍ക്ക് കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഉത്തമമാണ് പിസ്ത. ഇതിലെ എല്‍ ആര്‍ഗിനൈന്‍, വൈററമിന്‍ ഇ എന്നിവയാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനും പിസ്ത നല്ലതാണ്. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം വർദ്ധിക്കാൻ പിസ്ത കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ലെെംഗികാസക്തി വർദ്ധിക്കാനും പിസ്ത നല്ലതാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് പിസ്ത. ഇതിലെ ലൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നീ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.
പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത നല്ലതാണ്.ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന അനേകം ഘടകങ്ങള്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. പിസ്തയിലെ വൈറ്റമിന്‍ ബി ആണ് ഈ ഗുണം നല്‍കുന്നത്. കോള്‍ഡ്, അലര്‍ജി, ഫ്‌ളൂ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഇതു സഹായിക്കും. പുരുഷന്മാര്‍ക്ക് മസിലുകള്‍ക്ക് അത്യാവശ്യമായ ഒന്നാണ് പിസ്ത. ഇതിലെ പ്രോട്ടീനുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും പിസ്ത കഴിയ്ക്കുന്നത് മസിലുകള്‍ക്ക് കരുത്തും നല്‍കും.
