Asianet News MalayalamAsianet News Malayalam

വെളിച്ചെണ്ണയോ, എള്ളെണ്ണയോ, കടുകെണ്ണയോ മികച്ചത്​?

Benefits of Sesame Coconut And Mustard Oils
Author
First Published Jan 27, 2018, 5:03 PM IST

ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതിൽ യഥേഷ്​ടം അവസരങ്ങളുള്ള ഇൗ കാലത്ത്​ ഏത്​ തരം എണ്ണയാണ്​ ഉപയോഗിക്കേണ്ടത്​ എന്നതിൽ സംശയം ബാക്കിയാണ്​. പരമ്പരാഗതമായി ഇന്ത്യക്കാർ ഉപയോഗിച്ചുവരുന്ന മൂന്ന്​ എണ്ണയാണ്​ വെളിച്ചെണ്ണ, കടുകെണ്ണ, എള്ളെണ്ണ. ഇവ ഒാരോരീതിയിൽ ഫലപ്രദവുമാണ്​. എന്നാൽ ഇവ ഏതെല്ലാം രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച്​ പലരും അജ്​ഞരാണ്​. അതിനാൽ ഇതിൽ ഏത്​ തെരഞ്ഞെടുക്കണമെന്ന്​ ഇവർ സംശയം ബാക്കിയാവാറാണ്​. മൂന്ന്​ തരം എണ്ണകളുടെയും ഗുണഗണങ്ങൾ പരിശോധിക്കാം: 

Benefits of Sesame Coconut And Mustard Oils

എള്ളെണ്ണ

 

എള്ളിൽ നിന്ന്​ വേർതിരിച്ചെടുക്കുന്ന ഇൗ എണ്ണ എക്കാലത്തും പ്രിയപ്പെട്ടതും ചർമ കാന്തിക്ക്​ ഫലപ്രദവുമാണ്​. വിറ്റാമിൻ എ, ഇ, ഡി എന്നിവയാൽ സമ്പന്നമായ എള്ളെണ്ണയിൽ ശരീരജ്വലനത്തിനെതിരെ പ്രവർത്തിക്കാൻ കഴിയുന്ന ഘടകങ്ങൾ ധാരാളമാണ്​. കോശങ്ങളിലെ പരിക്കുകൾ തീർക്കാനും തൊലിപ്പുറത്തുണ്ടാകുന്ന കരപ്പൻ, അടയാളങ്ങൾ എന്നിവയെ തടയാനും സഹായിക്കുന്നു.   കട്ടിയായ ദ്രവരൂപമായതിനാൽ ഇവ ശരീരം തിരുമ്മന്നതിനു മികച്ചതാണ്​. ചർമത്തിലെ സുഷിരങ്ങളിൽ കടന്നുകയറുകയും അതുവഴി രക്​തചംക്രമണം കൂടുതൽ സുഗമമാക്കുകയും ചെയ്യും.

Benefits of Sesame Coconut And Mustard Oils

ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളുടെ സാന്നിധ്യത്താൽ ഇവ പ്രായമാകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. വളരെപ്പെ​ട്ടെന്ന്​ ചർമം എള്ളെണ്ണയെ വലിച്ചെടുക്കുന്നു. ശരീരത്തിൽ ചുളിവും വരയും വരുന്നതിനെ തടയുകയും പ്രായമാകുന്നതി​ന്‍റെ സൂചനകളെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ചർമത്തിലെ ബാക്​ടീരിയ ബാധയെ തടയാനും തിളക്കം നൽകാനും സഹായിക്കുന്നു. ചർമത്തിൽ ജലാംശം സംരക്ഷിച്ച്​ മൃദുലവും മയവുമുള്ളതാക്കി നിലനിർത്തുന്നു. ചർമത്തിന്​ ഉൾബലം നൽകുകയും മൃദുവായി സംരക്ഷിക്കുകയും ചെയ്യുന്നു. 

ലിനോലെയ്​ക്ക്​, പാമിറ്റിക്​ എന്നീ അവശ്യകൊഴുപ്പ്​ ആസിഡുകളുടെ മികച്ച സാന്നിധ്യവും എള്ളെണ്ണയിൽ ഉണ്ട്​.  ലിനോലെയ്​ക്ക്​ ആസിഡിന്‍റെ സാന്നിധ്യമാണ്​ ബാക്​ടീരിയയെ ചെറുക്കാനും ശരീരജ്വലനത്തെ ചെറുക്കാനുമുള്ള ശേഷി നൽകുന്നത്​.  വിറ്റാമിൻ ഇ, ബി കോംപ്ലക്​സ്​ എന്നിവ ഉയർന്ന അളവിൽ എള്ളെണ്ണയിൽ കാണുന്നു.  ഇതിൽ കാണുന്ന നിയാസിൻ പോലുള്ള ബി കോംപ്ലക്​സി​ന്‍റെ വകഭേദം രക്​തത്തിലെ എൽ.ഡി.എൽ കൊളസ്​​ട്രോൾ കുറക്കാൻ സഹായിക്കുന്നു. 

വെളിച്ചെണ്ണ

 

ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട എണ്ണയാണ്​ വെളിച്ചെണ്ണ. മികച്ച ദഹനപ്രക്രിയക്ക്​ സഹായിക്കുകയും അതുവഴി വണ്ണം കുറക്കാനും ഇടയാക്കുന്നു. ഹൃദയത്തിനുള്ള ടോണിക്​ ആണ്​ വെളിച്ചെണ്ണ എന്നാണ്​ സമീപകാല പഠനങ്ങൾ പറയുന്നത്​. ശരീര പേശികളുടെ പോഷണത്തിന്​ വെളിച്ചെണ്ണ പ്രധാനമാണ്​. കണ്ണിന്​ താഴെയുണ്ടാകുന്ന തടിപ്പ്​, പാടുകൾ എന്നിവ കുറക്കാൻ വെളിച്ചെണ്ണ സഹായകരമാണ്​.

Benefits of Sesame Coconut And Mustard Oils

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ വെളിച്ചെണ്ണ സ്​ഥിരമായി തേക്കുന്നത്​ അവയുടെ കാഴ്​ചയിൽ മാറ്റമുണ്ടാക്കും. ചുണ്ടിലെ വിള്ളലിന്​ മികച്ച ലേപനമായി വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്​. ഇവ ചുണ്ടിനെ കൂടുതൽ ജലാംശവും മൃദുലവുമാക്കുന്നു. ശരീരത്തിൽ പൊള്ളൽ ഏൽക്കുമ്പോൾ മികച്ച ശമനിയായും വെളിച്ചെണ്ണ പ്രവർത്തിക്കുന്നു. ശസ്​ത്രക്രിയക്ക്​ ശേഷമുള്ള പാടുകൾ കുറയ്ക്കാൻ വെളിച്ചെണ്ണ സഹായകം. ബാഹ്യചർമത്തിലെ പരിക്കുകൾ തീർക്കാനും വെളിച്ചെണ്ണ സിദ്ധൗഷധമാണ്​. 

കടുകെണ്ണ

 

പലപ്പോഴും വിലകുറച്ചുകാണാറുള്ള അടുക്കളയിലെ മണം കൂടിയ ഒായിൽ എന്ന്​ അറിയപ്പെടുന്ന കടുകെണ്ണ സൗന്ദര്യത്തിന്‍റെയും  ചർമസംരക്ഷണത്തിന്‍റെയും പ്രഭവകേന്ദ്രമാണ്​. കടുകെണ്ണ ചർമത്തെ കൂടുതൽ ദീപ്​തമാക്കാനും സഹായിക്കുന്നു. കറുത്ത പാടുകൾ ഇല്ലാതാക്കാനും ശരീരത്തിലെ ചിലഭാഗങ്ങളിൽ കണ്ടുവരുന്ന നിറക്കൂടുതലിനെ കുറക്കാനും കടുകെണ്ണ സ്​ഥിരമായി തേയ്​ക്കുന്നതിലൂടെ സാധിക്കും. ശരീരത്തിൽ ഇൗർപ്പം നിലനിർത്താനും ഇത്​ സഹായിക്കുന്നു.

Benefits of Sesame Coconut And Mustard Oils

കൈയിലും മുഖത്തും കടുകെണ്ണ പുരട്ടുന്നത്​ ആ ഭാഗങ്ങളിൽ നിറക്കൂടുതലിന്​ സഹായിക്കും. വിറ്റാമിൻ ഇ യാൽ സമ്പന്നമായ കടുകെണ്ണ മികച്ച സൂര്യതാപ പ്രതിരോധകൻ കൂടിയാണ്​. പാരിസ്​ഥിതിക മലിനീകരണം വഴി ചർമത്തിനുണ്ടാകുന്ന നാശത്തെ തടയാനും എണ്ണെള്ളക്ക്​ കഴിയും. രൂക്ഷമായ മണം കാരണം പലരും കടുകെണ്ണ ഉപയോഗിക്കാൻ മടിക്കുകയാണ്​ പതിവ്​. എന്നാൽ ചർമ സംരക്ഷണത്തിന്​ അനിവാര്യമായ എണ്ണയാണിത്​. 
 

Follow Us:
Download App:
  • android
  • ios