Asianet News MalayalamAsianet News Malayalam

കരിമ്പിൻ ജ്യൂസ് കുടിച്ചാൽ തടി കുറയുമോ?

  •  രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കരിമ്പിന്‍ ജ്യൂസ് സഹായിക്കുന്നു.
benefits of sugarcane juice
Author
Trivandrum, First Published Jul 28, 2018, 9:03 AM IST

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് കരിമ്പ് ജ്യൂസ്. പലരും കരിമ്പ് ജ്യൂസിനെ വളരെ നിസാരമായാണ് കാണുന്നത്. അതിന്റെ ​ഗുണങ്ങളെ കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. ദിവസവും ഒരു ഗ്ലാസ്സ് കരിമ്പ് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. തടി കുറയ്ക്കുന്നതിന് കരിമ്പ് ജ്യൂസ് ഏറെ നല്ലതാണ്. പഞ്ചസാര ചേര്‍ക്കാതെ തന്നെ കഴിക്കാവുന്ന ഒന്നാണ് കരിമ്പ് ജ്യൂസ്. ഇതില്‍ നാച്ചുറല്‍ ഷുഗര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പഞ്ചസാര ചേര്‍ക്കാതെ തന്നെ കരിമ്പിന്റെ സ്വാദ് നിലനിര്‍ത്താവുന്നതാണ്. 

 കരിമ്പിന്‍ ജ്യൂസില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ്. കാരണം ഭാരം കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒരു ജ്യൂസാണ് കരിമ്പ്. ദിവസവും ഒരു ഗ്ലാസ്സ് കരിമ്പ് ജ്യൂസ് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.   ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നതിനും കരിമ്പിന്‍ ജ്യൂസ് എന്തുകൊണ്ടും നല്ലതാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ് കരിമ്പ് ജ്യൂസ്. 

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാൻ കരിമ്പിൻ ജ്യൂസ് ഏറെ നല്ലതാണ്.  രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കരിമ്പിന്‍ ജ്യൂസ് സഹായിക്കുന്നു.  നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കരിമ്പ് ജ്യൂസ് ​ഗുണം ചെയ്യും.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ഇത് ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതിന് സഹായിക്കുന്നു. 

ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതിന് കരിമ്പ് ജ്യൂസ് വളരെ മികച്ചതാണ്. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി ശരീരത്തെ ശുദ്ധിയാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വായ്നാറ്റം അകറ്റാൻ കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. പല്ലുകൾക്കും എല്ലുകൾക്കും കൂടുതൽ ശക്തികിട്ടാൻ കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും.

Follow Us:
Download App:
  • android
  • ios