സിഡ്നി: കൊറോണക്കാലത്ത് മൃഗങ്ങളെ സാക്ഷിയാക്കി വിവാഹിതയായി സ്റ്റീവ് ഇര്‍വ്വിന്‍റെ മകള്‍ ബിന്‍ഡി. ഓസ്ട്രേലിയയിലെ മൃഗശാലയില്‍വച്ച് പൂര്‍ണമായും കൊവിഡ് 19 പ്രതിരോധ പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു വിവാഹം. അതിഥികള്‍ ആരുമില്ലാതെയായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നതിന് മുന്‍പാണ് മാതൃകാപരമായ വിവാഹച്ചടങ്ങുകള്‍. 

ദീര്‍ഘകാലമായുള്ള സുഹൃത്ത് ചാന്‍ഡ്ലര്‍ പവ്വലിനെയാണ് ബിന്‍ഡി ഇര്‍വ്വിന് വിവാഹം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷമായുള്ള ആസൂത്രണത്തിന് ഒടുവിലാണ് വിവഹമെന്നും ബിന്‍ഡി ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കി. ആരെയും കൂട്ടാതെ ഈ രീതിയില്‍ വിവാഹിതരാവുന്നത് അതീവ ദുഷ്കരമായ തീരുമാനമായിരുന്നു. എന്നാല്‍ എല്ലാവരുടേയും സുരക്ഷ ഉറപ്പ് വരുത്താന്‍ ഇത് മാത്രമാണ് വഴിയെന്നും ബിന്‍ഡി കുറിക്കുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

March 25th 2020 ❤️ We held a small ceremony and I married my best friend. There are no words to describe the amount of love and light in my heart right now. We’ve planned this beautiful day for nearly a year and had to change everything, as we didn’t have guests at our wedding. This was a very difficult decision but important to keep everyone safe. We wish all of our friends and family could have been there with us, however it’s lovely that we will be able to share photos and videos. Right now we’re encouraging the world to hold onto hope and love, which will carry us forward during this profound time in history. Today we celebrated life and revelled in every beautiful moment we shared together in our Australia Zoo gardens. Mum helped me get ready, Robert walked me down the aisle, Chandler became my husband and together we lit a candle in Dad’s memory. We shared tears and smiles and love. Thankfully, since we all live at Australia Zoo as a family, we could be there for each other. To everyone reading this - stay safe, social distance and remember LOVE WINS!

A post shared by Bindi Irwin (@bindisueirwin) on Mar 25, 2020 at 5:38am PDT

വധുവായി ഒരുങ്ങാന്‍ അമ്മയാണ് തന്നെ സഹായിച്ചത്. സഹോദരന്‍ റോബര്‍ട്ടാണ് തന്നെ വേദിയിലേക്ക് നയിച്ചത്. ചടങ്ങുകള്‍ക്ക് ശേഷം പിതാവിന്‍റെ ഓര്‍മ്മയില്‍ തിരികള്‍ തെളിച്ചതോടെ എല്ലാം പൂര്‍ത്തിയായെന്ന് ബിന്‍ഡി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇരുവരും വിവാഹ നിശ്ചയം നടത്തിയത്. ആറുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹനിശ്ചയം. വലിയ രീതിയില്‍ നടത്താനിരുന്ന വിവാഹം കൊവിഡ് 19 ഭീതിയിലാണ് ചുരുങ്ങിയ രീതിയില്‍ നടത്തിയത്. ഫ്ലോറിഡ സ്വദേശിയാണ് ചാന്‍ഡ്ലര്‍ പവ്വല്‍.