Asianet News MalayalamAsianet News Malayalam

രക്​ത ഗ്രൂപ്പ്​ അറിയാമോ? നിങ്ങൾക്ക്​ വന്നേക്കാവുന്ന രോഗങ്ങൾ ഇവയാണ്​

Blood type and its health risks
Author
First Published Dec 12, 2017, 2:54 PM IST

കുടുംബത്തിലുള്ള​വരോ വേണ്ടപ്പെട്ടവരോ അടിയന്തിരഘട്ടത്തിൽ ആവശ്യപ്പെടുമ്പോഴായിരിക്കും രക്തത്തി​ന്‍റെ വില ഒാരോരുത്തർക്കും ​നേരിട്ട്​ ബോധ്യമാവുക. രക്​ത ദാനത്തെ മഹാദാനമായും ജീവദാനമായുമാണ്​ വാഴ്​ത്തുന്നത്​. മനുഷ്യ രക്​തത്തെ അതി​ന്‍റെ സവിശേതകളുടെ അടിസ്​ഥാനത്തിൽ നാല്​ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. എ, ബി, ഒ, എ.ബി എന്നിവയാണവ.  

Blood type and its health risks

രോഗസാധ്യതയിൽ രക്​തഗ്രൂപ്പുകൾക്ക്​ നിർണായക പങ്കുണ്ട്​. ചുവന്ന രക്​തകോശങ്ങളുടെ പ്രതലത്തിൽ വ്യത്യസ്​ത ആന്‍റിജനുകൾ ഉണ്ട്​. ഇവ എല്ലാ രക്​ത ഗ്രൂപ്പുകളെയും പ്രത്യേക രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളവയും മറ്റ്​ ചില രോഗങ്ങൾ വരാനും കാരണമാകുന്നു.  രക്​തത്തെ അടിസ്​ഥാനമായി നാല്​ ഗ്രുപ്പുകളാക്കിയതാണെങ്കിലും അവയിലെ ആർ.എച്ച്​ ഘടകങ്ങൾ പരിഗണിച്ച്​ നെഗറ്റീവ്​ ആയും പോസിറ്റീവ്​ ആയും വേർതിരിക്കാറുണ്ട്​. ഇൗ ഉപഘടകങ്ങൾ കൂടി പരിഗണിക്കു​മ്പോള്‍ രക്​തഗ്രൂപ്പുകളെ എട്ടായി എണ്ണാറുണ്ട്​.

രക്​തഘടകങ്ങൾ  മാതാപിതാക്കളിൽ നിന്ന്​ പാരമ്പര്യമായി ലഭിക്കുന്നവയാണ്​. ​ ഭക്ഷണക്രമം, ജീവിത ശൈലി തുടങ്ങിയവ കാരണം ഇവയിൽ പിന്നീട്​ ചിലമാറ്റങ്ങൾ വന്നേക്കാം. വ്യായാമ രഹിത ജീവിതശൈലി ആരോഗ്യമുള്ള ജീവിതത്തിന്​ പ്രധാന തടസമാണ്​.  രക്​തഗ്രൂപ്പുകൾ  കൂടി നിർണയിക്കുന്ന ചില രോഗങ്ങൾ :

ഹൃദ്രോഗം

Blood type and its health risks

ഒ രക്​തഗ്രൂപ്പുകാർക്ക്​ ഹൃദയധമനികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ വരുന്നതിൽ സാധ്യത കുറവാണ്​. എന്നാൽ എ, എ.ബി ഗ്രൂപ്പുകാർക്ക്​​  ഹൃദ്രോഗ സാധ്യത കൂടുതലാണ്​.  

അൾസർ

Blood type and its health risks

ഒ രക്​ത ഗ്രൂപ്പുകാരിൽ അൾസർ  രൂപപ്പെടാനുള്ള സാധ്യത മറ്റ്​ ഗ്രൂപ്പുകാരെ അപേക്ഷിച്ച്​ കൂടുതലാണ്​. വയറിനകത്തെ അൾസറിനും ഇവരിൽ സാധ്യത കൂടുതലാണ്​. 

രക്​തം കട്ടപിടിക്കൽ

Blood type and its health risks

എ, ബി ഗ്രൂപ്പുകാർക്ക്​ 30 ശതമാനം വരെ രക്​തം കട്ടപ്പിടിക്കൽ അവസ്​ഥ പാരമ്പര്യമായി ലഭിച്ചേക്കാം. എന്നാൽ ഒ ഗ്രൂപ്പുകാരിൽ ഇതിനുള്ള സാധ്യത കുറവാണ്​. എ.ബി ഗ്രൂപ്പുകാരിൽ ഇൗ അവസ്​ഥക്ക്​ 20 ശതമാനം വരെ സാധ്യതയുണ്ട്​. 

ഉദരാശയ കാൻസർ

Blood type and its health risks

ഒ ഗ്രൂപ്പുകാരിൽ ഉദരാശയ കാൻസർ രൂപപ്പെടാനുള്ള സാധ്യത താരതമ്യേന കുറവാണ്​. മറ്റ്​ രക്​തഗ്രൂപ്പുകാരിൽ എല്ലാം, പ്രത്യേകിച്ച്​ എ ഗ്രൂപ്പുകാരിൽ ഇതിനുള്ള സാധ്യത ഏറെയാണ്​.
 

Follow Us:
Download App:
  • android
  • ios