പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്. 

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം മൂലമാണ്. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്. 

ഇനി പതിനഞ്ച് മിനിട്ട് കൊണ്ട് സ്തനാര്‍ബുദം നിര്‍ണയം നടത്താം.കേരളത്തിന്‍റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടി, ഹാഷ് ഫ്യൂച്ചര്‍ വേദിയില്‍ നിരാമയ് എന്ന സ്റ്റാര്‍ട്ടപ്പാണ് പതിനഞ്ച് മിനിട്ട് കൊണ്ട് സ്തനാര്‍ബുദം നിര്‍ണയം നടത്താവുന്ന പരിശോധനാസംവിധാനവുമായി രംഗത്തെത്തിയത്. 

പ്രാരംഭഘട്ടത്തില്‍, മുഴകള്‍ പ്രത്യക്ഷപ്പെടുന്നതിനു വളരെ മുന്‍പു തന്നെ സ്തനാര്‍ബുദം കണ്ടെത്താവുന്ന സോഫ്റ്റ്ഫെയറാണ് നിരാമയ് വികസിപ്പിച്ചിരിക്കുന്നത്. സ്വയം പരിശോധന, മാമ്മോഗ്രഫി എന്നിവയെക്കാള്‍ ഏറെ കൃത്യമായി രോഗ നിര്‍ണയം നടത്തുന്ന തെര്‍മാലിറ്റിക്സ് എന്ന സോഫ്റ്റ് വെയർ സ്തനാര്‍ബുദത്തില്‍നിന്ന് ഏറെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

നാല്‍പ്പതു വയസ്സില്‍ താഴെയുള്ളവരിലും തെര്‍മോലിറ്റിക്സ് പരിശോധനയിലൂടെ രോഗം കണ്ടെത്താം. മാമ്മോഗ്രഫി വഴി ചെറുപ്പക്കാരില്‍ മുഴ കണ്ടെത്താന്‍ പ്രയാസമാണ്. മുഴകള്‍ പ്രത്യക്ഷപ്പെട്ട ശേഷം മാത്രം രോഗം തിരിച്ചറിയാനാകുന്ന സ്വയം പരിശോധനാ മാര്‍ഗത്തേക്കാളും മികച്ചതാണ് തെര്‍മോലിറ്റിക്സ് പരിശോധനയെന്നും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പറയുന്നു.