Asianet News MalayalamAsianet News Malayalam

ജനനത്തില്‍ ഒന്നിച്ചവര്‍ ഇനി ജീവിതത്തിലും ഒരുമിച്ച്

Bride and Groom Were Born at the Same Hospital on the Same Day 27 Years Ago
Author
First Published Oct 7, 2017, 12:57 AM IST

27 വർഷം മുമ്പ്​ ഒരേ ദിവസം ഒരേ ആശുപത്രിയിൽ പിറന്നവർ ജീവിത പങ്കാളികളായി മിന്നുചാർത്തി. മസാച്ചുസെറ്റ്​ ആശുപത്രിയിൽ പിറന്ന ബൈറോസും ജസീക്ക ഗോമസുമാണ്​ കഴിഞ്ഞ മാസം ജീവിത പങ്കാളികളായത്​. 1990 ഏപ്രിൽ 28നാണ്​ ഇരുവരും മോർട്ടൻ ഹോസ്​പിറ്റലിൽ ജനിച്ചത്​. സിറ്റിയിലെ താര​തമ്യേന ചെറിയ ഹോസ്​പിറ്റലിലാണ്​ ഇരുവരും പിറന്നതെന്ന്​ ബൈറോസ്​ പറയുന്നു. ഇരുവരുടെയും അമ്മമാർ അന്ന്​ പരസ്​പരം കണ്ടതായി ഒാർക്കുന്നുമുണ്ട്​. 

ജനനം കഴിഞ്ഞ്​ അൽപ്പസമയത്തിന്​ ശേഷം ഇരുവരും ആശുപത്രിയിൽ  ഒന്നിച്ചുള്ള ഫോട്ടോ ഉണ്ടെങ്കിലും തിരിച്ചറിയാനാവാത്ത വിധം മങ്ങിയ നിലയിലാണ്​. ഇവരുടെ സമുദായവും ചെറുതാണ്​. ഹൈസ്​കൂൾ പഠനകാലത്ത്​ വീണ്ടും കണ്ടുമുട്ടിയത്​ ഇരുവരും സൗഹൃദത്തിലാവുകയും പിന്നീട്​ ഇത്​ തുടരുകയും ഒന്നിച്ചു കറങ്ങാൻ പോവുകയും ചെയ്​തുതുടങ്ങിയെന്നും ബൈറോസ്​ പറയുന്നു. ​ഒരേസമയത്ത്​ ജനിച്ചതും ജീിവത പങ്കാളികൾ ആയതിനെക്കുറിച്ചും ‘വിധിയാകുമെന്നാണ്​ ഗോമസ്​ കരുതുന്നത്​.

Follow Us:
Download App:
  • android
  • ios