ഇപ്പോഴത്തെ കല്യാണങ്ങളിലെല്ലാം ഡാന്‍സും പാട്ടുമൊക്കെ പതിവായി മാറിയിരിക്കുന്നു. വിവാഹ ദിനത്തില്‍ വധുവിന്‍റെ അ‍ഡാര്‍ ഡാന്‍സ് എന്‍ട്രിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

ഉത്തരേന്ത്യന്‍ പരമ്പരാഗത വധുവേഷത്തിനൊപ്പം ഒരു കൂളിങ് ഗ്ലാസും വെച്ച് കിടിലനായി ഡാന്‍സ് ചെയ്ത് വിവാഹമണ്ഡപത്തിലേക്കെത്തുന്ന വധുവാണ് വീഡിയോയുടെ ഹൈലൈറ്റ്. ഫെബ്രുവരി 12 ന് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ പത്തുലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. 4700 ഷെയറും 32000 ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു.