ചേട്ടന്‍റെ കൈകളിലേറാതെ ഇനി മീനുവിന് ലോകം കാണാം. ശരീരം തളർന്ന മീനുവിനെയും എടുത്തുള്ള സഹോദരൻ മനുവിന്‍റെ സഞ്ചാരം കണ്ട സുമനസ്സുകൾ സഹായിച്ചു. മീനുവിന് സഞ്ചരിക്കാന്‍ ഇലക്ട്രിക്കൽ വീൽ ചെയർ സമ്മാനമായി ലഭിച്ചു.

സഹോദരങ്ങളുടെ ഈ അപൂർവ്വ യാത്രയും ജീവിതവും തുടങ്ങിയിട്ട് വർഷങ്ങളേറെയായി. വിവാഹനിശ്ചയത്തിന് വരെ മീനുവിനെയും കയ്യിലെടുത്തായിരുന്നു മനുവിന്‍റെ യാത്ര. ഈ വേറിട്ട സഹോദരസ്നേഹം അറിഞ്ഞാണ് കരകൗശല കോർപ്പറേഷൻ ചെയർമാൻ സുനിൽ കുമാറും സുഹൃത്തുക്കളും ചേർന്ന് ഇലക്ട്രോണിക് വീൽ ചെയർ സമ്മാനിക്കാൻ തീരുമാനിച്ചത്. മനുവിനോട് മാത്രം ഇക്കാര്യം അറിയിച്ചു. മീനുവിന് സർപ്രൈസായി സമ്മാനം. 

"

ഓട്ടോ ഡ്രൈവറായ മനുവും കുടുംബവും വിവാഹത്തിന് മുന്നോടിയായി പുതിയ വാടക വീട്ടിലേക്ക് ഉടൻ താമസം മാറും. അതിന് മുന്നോടിയാണ്  ഏറെ കാലമായുള്ള ആഗ്രഹം സഫലമായത്. ഒറ്റ മുറി വാടകവീട്ടിലെ മീനുവിൻറെയും മനുവിന്‍റെയും ജീവിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത കണ്ട വിളപ്പിൽ പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതി പ്രകാരം ഇവർക്ക് വീട് വെച്ച് നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.