അമ്മയാവുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ആ ഭാഗ്യം പെട്ടെന്ന് എല്ലാവര്‍ക്കും കിട്ടണമെന്നില്ല. ഗര്‍ഭിണിയാകാന്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഇന്ന് കൂടുതലാണ്. എന്നാല്‍ ചികിത്സയോടൊപ്പം ചില ഭക്ഷണങ്ങളും പാനീയങ്ങളും സേവിക്കുന്നത് ഗര്‍ഭധാരണത്തിന് സഹായിക്കും. അങ്ങനെയൊരു പാനീയമാണ് വൈന്‍.

വൈന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാങ്കില്ല, പ്രത്യേകിച്ച് റെഡ് വൈന്‍. റെഡ് വൈനിന്‍റെ മിതമായ ഉപയോഗം ഗര്‍ഭധാരത്തിന് സഹായിക്കുമെന്നാണ് പുതിയ പഠനം. അമേരിക്കന്‍ സോസൈറ്റി ഫോര്‍ റിപ്രോടക്ടീവ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. റെഡ് വൈനിലുളള 'റെസ് വെറേട്രോള്‍' എന്ന പദാര്‍ത്ഥമാണ് ഗര്‍ഭധാരത്തിന് സഹായിക്കുന്നത്. റെഡ് വൈന്‍ കുടിക്കുന്ന സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അതേസമയം വൈറ്റ് വൈനും ബിയറും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും പഠനം സൂചിപ്പിക്കുന്നു. 

റെഡ് വൈന്‍ ത്വക്കിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഹൃദ്രോഗങ്ങളെ തടയാൻ റെഡ് വൈനിന്‍റെ ഉപയോഗം കൊണ്ട് സാധിക്കും. ദിവസവും ഒരു ഗ്ളാസ് വൈൻ കുടിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. കാൻസറിനെ പ്രതിരോധിക്കുന്നതിനും ട്യൂമറിന്‍റെ വളർച്ച തടയുന്നതിനും സഹയകമായ ഘടകങ്ങൾ റെഡ് വൈനിൽ അടങ്ങിയിട്ടുണ്ട്. മാനസിക ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്നതിനൊപ്പം മറവിരോഗം തുടങ്ങിയവയെ പ്രതിരോധിക്കാനും റെഡ് വൈന്‍ സഹായിക്കും.