തക്കാളി കൊണ്ട് സുഖമായി തടി കുറയ്ക്കാനാകും. തക്കാളിയിൽ വളരെ താഴ്ന്ന കലോറിമൂല്യവും വളരെ കുറച്ച് കലോറിയുമാണ് അടങ്ങിയിട്ടുള്ളത്. ഒരു സാധാരണ തക്കാളിയിൽ 16 കലോറി അടങ്ങിയിട്ടുണ്ട്. ദിവസവും 3 തക്കാളി വച്ച് കഴിക്കാൻ ശ്രമിക്കുക.

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവരാണ് ഇന്ന് അധികവും. വലിച്ചുവാരി കഴിച്ച് അവസാനം തടി കുറയ്ക്കാൻ മരുന്നുകൾ വരെ കഴിക്കും. പക്ഷേ വലിയ പ്രയോജനമൊന്നും ഉണ്ടാകില്ല. എല്ലാവരുടെയും വീട്ടിൽ തക്കാളി കാണുമല്ലോ. തക്കാളി കൊണ്ട് സുഖമായി തടി കുറയ്ക്കാനാകും. തക്കാളിയിൽ വളരെ താഴ്ന്ന കലോറിമൂല്യവും വളരെ കുറച്ച് കലോറിയുമാണ് അടങ്ങിയിട്ടുള്ളത്. ഒരു സാധാരണ തക്കാളിയിൽ 16 കലോറി അടങ്ങിയിട്ടുണ്ട്. ദിവസവും 3 തക്കാളി വച്ച് കഴിക്കാൻ ശ്രമിക്കുക.

ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും. ജീനുകളുടെ പ്രഭാവം തക്കാളിച്ചാർ കൂടിക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുകയും, കൊഴുപ്പ് ദഹിച്ച് മാറുവാൻ ഇടയാകുകയും ചെയ്യുന്നു. തക്കാളിയുടെ ജി.ഐ. മൂല്യം 38 ആണ്. മറ്റ് പല പച്ചക്കറികളെയും, പഴവർഗ്ഗങ്ങളെയും, സംസ്‌കരിച്ച ഭക്ഷണ വിഭവങ്ങളെയും അപേക്ഷിച്ച് ഇത് വളരെ കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർത്തുവാൻ ഒരു ഭാഗം ഭക്ഷണം എത്ര സമയം എടുക്കുന്നു എന്നതിന്റെ അളവാണ് ഗ്ലൈസെമിക് സൂചിക. 

പഞ്ചസാരയുടെ അളവിനെ വർദ്ധിപ്പിക്കാൻ എത്രത്തോളം സമയം കൂടുതൽ വേണമോ, അത്രത്തോളം അത് മികച്ചതാണ്. താഴ്ന്ന ജി.ഐ. ഉള്ള തക്കാളി പോലെയുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വളരെ സാവധാനം നിയന്ത്രിതമായ രീതിയിലാണ് ഉയർത്തുന്നത്. തക്കാളി ദിവസവും കഴിച്ചാൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഏറെ നല്ലതാണ്. നല്ല കൊളസ്ട്രോൾ കൂട്ടാൻ തക്കാളി കഴിക്കുന്നത് ​ഗുണം ചെയ്യും. തക്കാളി സൂപ്പാക്കി കുടിക്കുന്നതും ആരോ​ഗ്യത്തിന് ഏറെ സഹായകമാകും. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ തക്കാളി ഉത്തമമാണ്.