''ഞാന്‍ വളരെയധികം പേടിച്ചു. എപ്പോഴും വേദനകളും അത് മാറാനുള്ള മരുന്നുകള്‍ കഴിച്ചും എനിക്ക് മടുത്തിരുന്നു. അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ തന്നെ ഞാനുറച്ചു''
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് സിവില്‍ എഞ്ചിനീയറായ പല്ലവി ഒരു ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയത്. അപ്പോഴാണ് അണ്ഡാശയത്തില്‍ വളരുന്ന സിസ്റ്റിനെ പറ്റി അറിയുന്നത്. വൈകാതെ ചികിത്സ തുടങ്ങി.
ചികിത്സ തുടങ്ങിയെങ്കിലും വേദനയ്ക്കും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും യാതൊരു കുറവുമുണ്ടായിരുന്നില്ല. അങ്ങനെയാണ് വീണ്ടും വിശദമായ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. അണ്ഡാശയത്തിനകത്തെ മുഴ വളര്‍ന്ന് വരികയാണെന്നും ഇത് പിന്നീട് ക്യാന്‍സര്‍ ആകാനുള്ള സാധ്യതയുണ്ടെന്നും ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റാണ് ആദ്യമായി പല്ലവിയോട് പറയുന്നത്. ഇവര്‍ തന്നെയാണ് ക്യാന്‍സര്‍ സ്പെഷ്യലിസ്റ്റായ മറ്റൊരു ഡോക്ടറെ കാണാന്‍ പല്ലവിയോട് പറഞ്ഞത്.
ശസ്ത്രക്രിയയിലൂടെ മുഴ എടുത്തുകളയുന്നതാണ് നല്ലതെന്നാണ് ക്യാന്‍സര്‍ സ്‍പെഷ്യലിസ്റ്റായ ഡോക്ടര്‍ പല്ലവിയോട് പറഞ്ഞത്. എന്നാല്‍ 87 കിലോയോളം തൂക്കമുണ്ടായിരുന്ന പല്ലവിക്ക് ശസ്ത്രക്രിയ നടത്താന്‍ ചെറിയ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്നുണ്ടായ അനുഭവങ്ങളെപ്പറ്റി പല്ലവി പറയുന്നു...
''ഞാന്‍ വളരെയധികം പേടിച്ചു. എപ്പോഴും വേദനകളും അത് മാറാനുള്ള മരുന്നുകള്‍ കഴിച്ചും എനിക്ക് മടുത്തിരുന്നു. അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ തന്നെ ഞാനുറച്ചു. എന്‍റെ അസുഖത്തെ പറ്റി കുറേയെന്തൊക്കെയോ വായിച്ചു. ഡയറ്റ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ എനിക്ക് അങ്ങനെ വലിയ ഒരു ഡയറ്റുണ്ടാക്കലൊന്നും നടക്കില്ലെന്ന് എനിക്ക് തോന്നി. എങ്കിലും എന്നെക്കൊണ്ട് കഴിയുന്ന ഒരു ഡയറ്റ് തീരുമാനിച്ചു.
പച്ചക്കറികളും പഴങ്ങളും ജ്യൂസുകളും മാത്രം ഉള്‍പ്പെടുത്തിയായിരുന്നു ഡയറ്റ്. എട്ടോ പത്തോ തരം പച്ചക്കറികള്‍ പച്ചയ്ക്കും വേവിച്ചും ഒരു ദിവസം കഴിക്കും. ധാരാളം വെള്ളം കുടിക്കും. പല തരത്തിലുള്ള ജ്യൂസുകള്‍ കഴിക്കും. പാവയ്ക്ക, ക്യാരറ്റ്, ബീറ്റ്റൂട്ട്, ഓറഞ്ച്, പൈനാപ്പിള്‍.... അങ്ങനെ പലതും ജ്യൂസടിക്കും. ഉച്ചയ്ക്ക് റോസ്റ്റഡ് ദാലും തൈരും കഴിക്കും. ഇടനേരങ്ങളില്‍ തക്കാളി, ചീര, ബ്ലൂബെറി- ഇവയൊക്കെ കഴിക്കും.
കാര്യമായ മാറ്റങ്ങളാണ് പിന്നീടുള്ള ദീവസം കണ്ടത്. ഒരു മാസം കൊണ്ടുതന്നെ വേദനയ്ക്ക് നല്ല കുറവ് വന്നു. ചികിത്സയും എളുപ്പമായി. ഒരു വര്‍ഷം കൊണ്ട് ഇപ്പോള്‍ 25 കിലോയാണ് കുറച്ചിരിക്കുന്നത്.''
32കാരിയായ പല്ലവിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഡോക്ടര്‍മാര്‍ തല കുനിച്ചു. ആരോഗ്യത്തെക്കുറിച്ച് വലിയ വേവലാതികളുണ്ടെങ്കിലും അത്തരം പ്രശ്നങ്ങളെ മറികടക്കാന്‍ ബുദ്ധിമുട്ടാന്‍ തയ്യാറല്ലാത്തവരാണ് അധികവും. എന്നാല്‍ രോഗസാധ്യതയുടെ പേരില്‍ തന്നെ ചിട്ടകളെ ആകെ അട്ടിമറിച്ച് ജീവിതത്തെ പുതുക്കിപ്പണിഞ്ഞിരിക്കുകയാണ് മിടുക്കിയായ ഈ യുവതി.
