നിത്യഹരിത നായിക. നായകന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്, എന്നാല്‍ നിത്യ ഹരിത ടിവി അവതാരകയെക്കുറിച്ച് കേട്ടിട്ടുണ്ടോ

ബെയ്ജിങ്: നിത്യഹരിത നായിക. നായകന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്, എന്നാല്‍ നിത്യ ഹരിത ടിവി അവതാരകയെക്കുറിച്ച് കേട്ടിട്ടുണ്ടോ. ചൈനയിലാണ് കക്ഷി. യാങ് ടാന്‍ എന്ന അവതാരകയ്ക്ക് 22 വയസായിരുന്നു ആദ്യ പരിപാടി അവതരിപ്പിക്കുമ്പോള്‍ പ്രായം. അന്ന് കൊല്ലം 1996. ഇപ്പോള്‍ വര്‍ഷം 2018ലെത്തി, പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 22 വര്‍ഷങ്ങള്‍ പിന്നിട്ടു

എന്നാല്‍ യാങ് ഇന്നും കാഴ്ചയില്‍ ഒരു ചെറുപ്പക്കാരിയാണ്. ചൈനയിലെ സെന്‍ട്രല്‍ ടെലിവിഷന്‍ സ്‌റ്റേഷനാണ് 1996 മുതല്‍ 2018 വരെയുള്ള യാങ്ങിന്റെ കാലവസ്ഥാ റിപ്പോര്‍ട്ടുകളുടെ വീഡിയോ ഓണ്‍ലൈനില്‍ പങ്ക് വെച്ചത്.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ വീഡിയോ വൈറലായി. പലരും അന്വേഷിക്കുന്നത് ഈ യുവത്വത്തിന് പിന്നിലെ രഹസ്യമാണ്. എന്നാല്‍ അത് ട്രെഡ് സീക്രട്ട് എന്നാണ് ഇവര്‍ പറയുന്നത്.