ചൈന : കടം വാങ്ങിയ പണം തിരിച്ച് കൊടുക്കാന്‍ മടിച്ച് യുവതി ആരും തിരിച്ചറിയാതിരിക്കാനായി തന്‍റെ മുഖം പ്ലാസിറ്റ്ക്ക് സര്‍ജറി ചെയ്തു. 3.71 മില്ല്യണ്‍ പണമാണ് യുവതി അടക്കേണ്ടിയിരുന്നത്. മധ്യ ചൈനയിലെ വുഹാന്‍ സ്വദേശിനിയായ സൂ നജുവാനാണിവര്‍. കടം വീട്ടാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സ്വന്തം സ്ഥലത്ത് നിന്ന് ഒളിച്ചോടുകയായിരുന്നു ഇവര്‍.
പ്ലാസ്റ്റിക്ക് സര്‍ജറിക്ക് ശേഷം ഇവരെ കണ്ടാല്‍ തിരച്ചറിയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. 59 കാരിയായ ഇവരെ കണ്ടാല്‍ ഇപ്പോള്‍ 30 കളില്‍ ഉള്ള ഒരാളാണെന്നേ തോന്നുകയുള്ളുവെന്നാണ് പോലീസികാര്‍ പോലും പറയുന്നത്.പ്ലാസ്റ്റിക്ക് സര്‍ജറിക്കുള്ള പണം കണ്ടെത്തിയത് ആള്‍ക്കാരുടെ ബാങ്ക് കാര്‍ഡ് മോഷ്ടിച്ചായിരുന്നു. ട്രെയിന്‍ യാത്രക്കായി ആളുകളുടെ തിരച്ചറിയല്‍ കാര്‍ഡും ഇവര്‍ മോഷ്ടിച്ചിരുന്നു.
കടം വീട്ടാത്തവരെ കണ്ടുപിടിക്കാനായി പല രീതികളും ചൈനയിലെ വുഹാന്‍ സിറ്റിയില്‍ നടപ്പിലുണ്ട്. 186 ആള്‍ക്കാരെയാണ് ഈ വര്‍ഷം ഇതുവരെ പിടികൂടിയത്. ജിയാന്‍ഗ്സു പ്രവിശ്യയിലെ ഒരു കോടതി നിയമ ലംഘകരെ പിടികൂടാനായി ഒരു പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. നിയമലംഘകരെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു കരിമ്പട്ടിക പുറത്ത് വിടുകയാണ് ആദ്യം ചെയ്തത്. ഈ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളെ ആരെങ്കിലും വിളിക്കുകയാണെങ്കില്‍ ഒരു മെസേജ് ഇവര്‍ക്ക് കേള്‍ക്കേണ്ടി വരും. നിയമപരമായ കടമകള്‍ പൂര്‍ത്തിയാക്കാനായി ഈ വ്യക്തിയെ പ്രേരിപ്പിക്കുക എന്നാണത്.
