ദില്ലി: ഇന്ത്യന്‍ വൈദ്യശാസ്‌ത്രത്തിന് നിര്‍ണായക നിമിഷങ്ങളുമായി അതി സങ്കീര്‍ണ ശസ്‌ത്രക്രിയ. തലകള്‍ ഒട്ടിച്ചേര്‍ന്ന് നിലയിലായിരുന്ന സയാമീസ് ഇരട്ടകളെ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ പുരോഗമിക്കുന്നു. ഒഡിഷയിലെ കാന്‍ഡമാലില്‍ നിന്നുള്ള രണ്ടര വയസ്സുകാരായ ജാഗ-ബലിയ എന്നിവരുടെ ശസ്ത്രക്രിയയാണ് ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പുരോഗമിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരടക്കം 40 ഡോക്ടര്‍മാര്‍ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ശസ്ത്രക്രിയ 50 മണിക്കൂര്‍ പിന്നിട്ടു. രണ്ട് പേര്‍ക്കും ഹൃദയത്തില്‍ നിന്നും തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനി ഒന്നു മാത്രമായതിനാല്‍ ശസ്ത്രക്രിയ സങ്കീര്‍ണ്ണമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇതാദ്യമായാണ് എയിംസില്‍ തലകള്‍ ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളുടെ ശസ്ത്രകിയ നടക്കുന്നത്.