പാചകം ചെയ്യുമ്പോൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. പാചകം കൂടുതൽ രസകരമാക്കാൻ ചില പൊടിക്കെെകളുണ്ട്. അത് വീട്ടമ്മമാർക്ക് എന്തായാലും ​ഗുണകരമാകും. എല്ലാ കറികൾക്കും സവാള ഇടാറുണ്ട്. സവാള അരിയുന്നതാണ് മിക്ക വീട്ടമ്മമാർക്കും വലിയ പ്രശ്നം.  

സവാള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരാറുണ്ട്. അത് സവാള അരിയാൻ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാൽ ഇനി മുതൽ സവാള അരിയുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീര്‍ വരാതിരിക്കാന്‍ സവാള രണ്ടു വശവും മുറിച്ചു തോല്‍ കളഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ശേഷം അരിഞ്ഞാൽ കണ്ണീർ വരുന്ന പ്രശ്‌നം ഉണ്ടാകില്ല.

മൃദുവായ ചപ്പാത്തി ലഭിക്കാന്‍ ചൂട് വെള്ളത്തോടൊപ്പം ചൂട് പാല് കൂടി ചേര്‍ത്ത് മാവ് കുഴയ്ക്കുക. അതുപോലെ ക്രിസ്പി പൂരി ലഭിക്കാൻ ഗോതമ്പ് മാവ് കുഴയ്ക്കുമ്പോൾ അതിൽ ഒരു സ്പൂൺ റവയോ കുറച്ചു അരിമാവോ ചേർക്കുക. മിക്സി ഉപയോഗിച്ച് ഇഡലിക്കായി അരയ്ക്കുമ്പോൾ അരി ചൂട് വെള്ളത്തിൽ 5-6 മണിക്കൂർ കുതിർക്കാൻ ഇട്ടാൽ മതി. പയറുവർഗ്ഗങ്ങൾ മുളപ്പിക്കാനായി കഴുകിയ ശേഷം രാത്രിയിൽ കുതിരാനിടുക. 

അടുത്ത ദിവസം കഴുകി വെള്ളം വാർത്ത ശേഷം ഒരു തുണിയിൽ ലൂസായി കെട്ടി വയ്ക്കുക. പിന്നീട് 10-12 മണിക്കൂർ കഴിഞ്ഞ് നോക്കിയാൽ അത് മുളച്ചതായി കാണാം. ബാക്കിയുള്ള ചപ്പാത്തി മാവ് സൂക്ഷിക്കാൻ എയർ ടൈറ്റ് കണ്ടയിനറിൽ അല്പം എണ്ണ തടവി ഡ്രൈ ആകാതെ ഫ്രിഡ്ജിൽ വയ്ക്കുക. വെണ്ടയ്ക്ക ക്രിസ്പിയായി ഫ്രൈ ചെയ്യാൻ ഒരു സ്പൂൺ തൈരോ നാരങ്ങാനീരോ ചേർത്താൽ മതിയാകും.