അഡോള്‍ഫ് ഹിറ്റ്ലറുടെ മരണം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് വിരാമം
വംശഹത്യയടക്കമുള്ള ക്രൂരകൃത്യങ്ങള് ചെയ്ത ജര്മന് ഏകാധിപതി അഡോള്ഫ് ഹിറ്റ്ലറുടെ മരണം സംബന്ധിച്ച ഊഹാപോഹങ്ങള്ക്ക് വിരാമമായി. ഹിറ്റ്ലറുടെ പല്ലുകളില് നടത്തിയ ഗവേഷണത്തിലാണ് ആ ഏകാധിപതിയുടെ മരണം സംബന്ധിച്ച് നിര്ണായക വെളിപ്പെടുത്തലുകള് നടത്തിയിരിക്കുന്നത്. യൂറോപ്യന് ജേര്ണല് ഓഫ് ഇന്റേണല് മെഡിസിന്റേതാണ് മെയ് ലക്കത്തിലാണ് പുതിയ വെളിപ്പെടുത്തലുകള് ഉള്ളത്.
ഹിറ്റ്ലറുടെ മരണം സംബന്ധിച്ച് പ്രചരിച്ചിരുന്ന പല ദുരൂഹതകള്ക്കുമാണ് ഇതോടെ അന്ത്യമാകുന്നത്. ഹിറ്റ്ലറുടെ പല്ലുകളിലും തലയോട്ടിയിലും നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങളുടെ അവസാനമാണ് നിരീക്ഷണങ്ങള്. സയനൈഡ് കഴിച്ചതിന് ശേഷം മരണം ഉറപ്പാക്കാന് തലയില് വെടിവയ്ക്കുകയായിരുന്നെന്നാണ് വെളിപ്പെടുത്തല്. ഹിറ്റ്ലര് 1945 ല് തന്നെ മരിച്ചുവെന്ന് പഠനങ്ങള്ക്ക് നേതൃത്വം നല്കിയ ഫിലിപ്പ് ചാര്ലിയര് വെളിപ്പെടുത്തുന്നു.
ആത്മഹത്യ ചെയ്യില്ലെന്നും ഹിറ്റ്ലര് അര്ജന്റീനയിലേക്ക് മുങ്ങിക്കപ്പലില് രക്ഷപെട്ടെന്നും , അന്റാര്ട്ടിക്കയിലുള്ള രഹസ്യ താവളത്തില് ഹിറ്റ്ലര് ഉണ്ടെന്നും മരിച്ചുവെന്ന് പറയപ്പെടുന്നതിന് ഏറെ നാളുകള്ക്കിപ്പുറവും ജീവനോടെ ഉണ്ടായിരുന്നെന്നും ഉള്ള വാദങ്ങള്ക്ക് അടിസ്ഥാനമില്ലെന്ന് പഠനങ്ങള് വിശദമാക്കുന്നു. രണ്ടാം ലോകയുദ്ധത്തിൽ നാസിപ്പടയുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രിൽ 30നു ബർലിനിലെ ഭൂഗർഭ അറയിൽ ഹിറ്റ്ലറും പങ്കാളി ഈവ ബ്രോണും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു ഫിലിപ്പ് ഷാർലിയെയും സംഘവും സ്ഥിരീകരിക്കുന്നത്.
മോസ്കോയിൽ സൂക്ഷിച്ചിട്ടുള്ള ഹിറ്റ്ലർ പല്ലുകളുടെ ശേഷിപ്പുകളാണു ഗവേഷകർ പഠനവിധേയമാക്കിയത്. കൊടുംക്രൂരതയിലൂടെ ലോകത്തെ വിറപ്പിച്ച ഏകാധിപതി സസ്യഭുക്കായിരുന്നെന്ന വാദം പഠനങ്ങള് ശരിവയ്ക്കുന്നുണ്ട്. വായിലേക്കല്ല, കഴുത്തിലേക്കോ അല്ലെങ്കില് നെറ്റിയിലേക്കോ ആയിരിക്കാം വെടി വച്ചതെന്നും പഠനം വിശദമാക്കുന്നു.
ഇടതുവശത്തു ദ്വാരമുള്ള തലയോട്ടിയുടെ ശേഷിപ്പുകളും റഷ്യൻ അധികൃതർ ഫ്രഞ്ച് സംഘത്തിനു മുന്നിൽ പ്രദർശിപ്പിച്ചെങ്കിലും പഠനവിധേയമാക്കാൻ അനുവദിച്ചില്ല.
ലോകം കണ്ടതില് വച്ചതില് തന്നെ ക്രൂരനായ ഭരണാധികാരിയായ ഹിറ്റ്ലര് സസ്യഭുക്കായിരുന്നുവെന്നും പല്ലുകളില് കണ്ടെത്തിയ നീല നിറം പല്ലുകളുമായി സയനൈഡ് പ്രവര്ത്തിച്ചതിനെ തുടര്ന്നാണെന്നും പഠനം വ്യക്തമാക്കുന്നു. ഹിറ്റ്ലർ ആത്മഹത്യ ചെയ്തില്ലെന്നും ശത്രുക്കൾക്കു പിടികൊടുക്കാതെ മുങ്ങിക്കപ്പലിൽ രക്ഷപ്പെടുകയായിരുന്നെന്നുമുള്ള ഭിന്നാഭിപ്രായങ്ങൾക്കിടെയാണു ഫ്രഞ്ച് ഗവേഷകരുടെ ശ്രദ്ധേയമായ പഠനം.
