സൗന്ദര്യം വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല മാർഗമാണ് തെെര്. സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ് തെെര്. തെെര് ഉപയോഗിച്ചാൽ മുഖത്തെ കുരുക്കൾ എളുപ്പം മാറ്റാനാകും.
സൗന്ദര്യം വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല മാർഗമാണ് തെെര്. സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ് തെെര്. തെെര് ഉപയോഗിച്ചാൽ മുഖത്തെ കുരുക്കൾ എളുപ്പം മാറ്റാനാകും. തെെര് ഉപയോഗിച്ച് വീട്ടിൽ തന്നെ ഫേസ്പാക്കുകൾ ഉണ്ടാക്കാനാകും. മുഖത്ത് തെെര് മാത്രം പുരട്ടിയാലും ഏറെ നല്ലതാണ്. തെെര് ഉപയോഗിച്ച് പലതരത്തിലുള്ള ഫേഷ്യലുകളുണ്ട്. ആദ്യം തൈര് മാത്രം ഉപയോഗിച്ച് മാസ്കിടുക. ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നല്കും.
ഇതിലെ ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് മികച്ച പരിഹാരം നല്കും. വെള്ളരിക്കയും തെെരും ഉപയോഗിച്ചും ഫേസ്പാക്ക് ഉണ്ടാക്കാം. വെള്ളരിക്കയും തൈരും ചേര്‍ന്ന ഫേസ്പാക്കിനേക്കാള്‍ ഊര്‍ജ്ജദായകമായ മറ്റൊരു ഫേസ്പാക്കില്ല. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും കുരുക്കളെ അകറ്റുകയും, ചര്‍മ്മത്തിന്‍റെ നിറം മാറ്റത്തെ തടയുകയും ചെയ്യും. അരച്ച വെള്ളരിക്കയും, തൈരും ചേര്‍ത്ത് ഇത് തയ്യാറാക്കാം. ഇത് മുഖത്ത് തേച്ച് 15-20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക.
കണ്ണിന് മുകളില്‍ ഫേസ്പാക്കിനൊപ്പം രണ്ട് വെള്ളരിക്ക കഷ്ണങ്ങള്‍ കൂടി വെച്ചാല്‍ ഏറെ ഉത്തമം.ഒാട്ട്സും തേനും തെെരും ഉപയോഗിച്ചും ഫേസ്പാക്ക് ഉണ്ടാക്കാം.ഓട്ട്സ്, തേന്‍,തൈര് എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യമാണ് ഈ ഫേസ്പാക്ക്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം നനവ് നല്കാനും മികച്ച മാര്‍ഗ്ഗമാണിത്. കളങ്കങ്ങളില്ലാത്ത തിളക്കമാര്‍ന്ന ചര്‍മ്മത്തിന് ഈ ഫേസ്പാക്ക് ഉത്തമമാണ്. നന്നായി പൊടിച്ച ഓട്ട്സ് തൈരുമായി ചേര്‍ത്ത് ഏതാനും തുള്ളി തേനും ചേര്‍ത്ത് ഫേസ്പാക്ക് തയ്യാറാക്കാം.
വൃത്തിയാക്കിയ മുഖത്ത് ഇത് തേച്ച് ഉണങ്ങാൻ അനുവദിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകിയ ശേഷം, തുറന്ന രോമകൂപങ്ങള്‍ അടയ്ക്കാനായി തണുത്ത വെള്ളം ഒഴിച്ചും കഴുകുക. മുട്ടയുടെ വെള്ള ഉപയോഗിച്ചും ഫേസ്പാക്ക് ഉണ്ടാക്കാം. തൈര്, മുട്ടയുടെ വെള്ള എന്നിവ ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിനും ഉത്തമമാണ്. വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. മുട്ടവെള്ളയും തൈരും ചേര്‍ത്ത് മികച്ച ഫേസ്പാക്ക് തയ്യാറാക്കാം. ഒരു മുട്ടയുടെ വെള്ള അല്പം തൈരുമായി ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കാം. 15-20 മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാം. ശേഷം ഒരു മോയ്ചറൈസറും പുരട്ടാം.
