ആരോഗ്യസ്ഥിതി, മരുന്നുകൾ, ശസ്ത്രകിയകൾ തുടങ്ങി നിരവധി കാരണങ്ങൾ മൂലം ഈ അവസ്ഥയുണ്ടാവാം. കാരണങ്ങൾ മാനസികമോ ശാരീരികമോ ആകാം. ഇവയിൽ ചിലത് ഇവയാണ്.
ലൈംഗികബന്ധത്തിനിടയില്‍ പുരുഷന് നേടിരുന്ന പ്രശ്നങ്ങൾക്ക് പല കാരണങ്ങളും ഉണ്ടാകാം. ഇതിൽ തന്നെ വൈകിയുണ്ടാകുന്ന സ്ഖലനം, അഥവാ വികലമായ സ്ഖലനമാണ് പ്രധാന പ്രശ്നം. ആരോഗ്യസ്ഥിതി, മരുന്നുകൾ, ശസ്ത്രകിയകൾ തുടങ്ങി നിരവധി കാരണങ്ങൾ മൂലമാവാം ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത്. ഈ അവസ്ഥയുണ്ടാവാം. ഈ കാരണങ്ങൾ മാനസികമോ ശാരീരികമോ ആകാം. അത്തരത്തിലുള്ള ചില കാരണങ്ങൾ ഏതെല്ലാമെന്ന് നോക്കാം...
1. പുരുഷ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന ജനന വൈകല്യങ്ങൾ
2. മൂത്രനാളത്തിലെ അണുബാധ പോലെയുള്ള അണുബാധകൾ
3. പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ അല്ലെങ്കിൽ പ്രോസ്റ്റേറ്റ് നീക്കംചെയ്യൽ
4. പക്ഷാഘാതം, ഡയബറ്റിക് ന്യൂറോപ്പതി പോലെയുള്ള നാഡീസംബന്ധമായ പ്രശ്നങ്ങൾ
5. ഹോർമോൺ വ്യത്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നതായതിനാൽ ഹൈപ്പോതൈറോയിഡിസവും ഹൈപ്പോഗൊണാഡിസവും
6. വിഷാദരോഗം, ഉത്കണ്ഠ അല്ലെങ്കിൽ പിരിമുറുക്കം
7. ലൈംഗികതയിലെ ഭാവനകളും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം
8. സാംസ്കാരികമായ വിലക്കുകൾ
9. സ്വന്തം പ്രകടനത്തെ കുറിച്ചുള്ള ഉത്കണ്ഠയും ആകാംക്ഷയും
10. ആന്റിഡിപ്രസന്റുകൾ, രക്താതിസമ്മർദത്തിനുള്ള മരുന്നുകൾ, മൂത്രവിസർജനം ത്വരിതപ്പെടുത്താനുള്ള മരുന്നുകൾ, സന്നിക്കെതിരെയുള്ള മരുന്നുകൾ തുടങ്ങി ചില മരുന്നുകളുടെ ഉപയോഗം.
