ഡിപ്രഷന്‍  വരാനുമുളള സാധ്യതകളെ കുറയ്ക്കാന്‍ ഭക്ഷണത്തിന് കഴിവുണ്ട്.

ഡിപ്രഷന്‍ അഥവാ വിഷാദം എന്ന രോഗം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. 

സാധാരണഗതിയില്‍ ഈ വിഷാദം ഏറെനാള്‍ നിലനില്‍ക്കുകയില്ല. എന്നാല്‍ ഇത്‌ ഒരു രോഗമെന്ന നിലയിലെത്തണമെങ്കില്‍ വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍ രണ്ടാഴ്‌ചയോ അതിലധികമോ ദിവസങ്ങളില്‍ നിലനില്‍ക്കണം. ഇത്തരം രോഗം കുടുംബ ബന്ധങ്ങളുടെ താളം തെറ്റിക്കുകയും ചെയ്യും. 

സദാ ദു:ഖ ഭാവം, ഇഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ പോലും താല്‍പര്യമില്ലായ്‌മ, ക്ഷീണം തുടങ്ങിയവയാണ്‌ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇതോടൊപ്പം തന്നെ വിശപ്പില്ലായ്‌മ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടല്‍, കുറ്റബോധം, ആത്മനിന്ദ തുടങ്ങിയവയും ഉണ്ടാവാറുണ്ട്‌. 

സ്ട്രോക്ക്, ഡിപ്രഷന്‍ എന്നിവ വരാനുമുളള സാധ്യതകളെ കുറയ്ക്കാന്‍ ഭക്ഷണത്തിന് കഴിവുണ്ട്. പഴങ്ങളും പച്ചക്കറിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിഷാദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ പഠനം പറയുന്നത്. അതുപോലെ തന്നെ ഫാറ്റ് ഫ്രീയോ അല്ലെങ്കില്‍ ലോ ഫാറ്റ് ഡയറി പ്രൊഡക്റ്റുകളോ ഉപയോഗിക്കുന്നതും വിഷാദത്തിനും സ്‌ട്രോക്കിനും പരിഹാരമാണ്. ഉയര്‍ന്ന രീതിയില്‍ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുന്നത് ഈ രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.