Asianet News MalayalamAsianet News Malayalam

വൃക്കയിൽ കല്ലുണ്ടെങ്കിൽ ഭക്ഷണത്തിൽ കരുതൽ വേണം

Diet for kidney stones
Author
First Published Feb 14, 2018, 7:35 PM IST

വൃക്കയിലെ കല്ല്​ പലരെയും അലട്ടുന്ന വേദനാജനകമായ രോഗമാണ്​. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവന്നാൽ ഇൗ വേദനയെ നിങ്ങൾക്ക്​ മറികടക്കാനാകും. അതിനുള്ള പ്രതിവിധികൾ ഇനി വായിക്കാം:

1. വെള്ളം കുടിയിൽ പിശുക്ക്​ വേണ്ട

Diet for kidney stones

ദിവസവും എട്ട്​ മുതൽ പത്ത്​ വരെ ഗ്ലാസ്​ വെള്ളം വിവിധ രൂപത്തിൽ ശരീരത്തിലെത്തുന്നത്​ മൂത്രത്തിന്‍റെ സാന്ദ്രത കുറക്കാനും അതുവഴി ധാതുക്കളിൽ നിന്ന്​ കല്ല്​ രൂപപ്പെടുന്നത്​ ഒഴിവാക്കാനുമാകും. 

2. ഉപ്പ്​ കുറക്കാം

Diet for kidney stones

ഭക്ഷണത്തിൽ ഉപ്പി​ന്‍റെ അളവ്​ കുറക്കുന്നത്​ മൂത്രത്തിൽ സോഡിയത്തി​ന്‍റെ അളവ്​ കുറക്കാൻ സഹായിക്കും. ഉയർന്ന അളവിൽ ഉപ്പുള്ള സംസ്​ക്കരിച്ച മാംസം, ടിന്നിലടച്ച സൂപ്പുകൾ, നൂഡിൽസ്​, ഉപ്പുരുചിയുള്ള ലഘുഭക്ഷണം എന്നിവ ഒഴിവാക്കുന്നതാണ്​ ഉത്തമം. 

3. ഭക്ഷണത്തിലെ കാൽസ്യം 

Diet for kidney stones

ഉയർന്ന കാൽസ്യം ഉള്ള രണ്ട്​ ഭക്ഷണം ദിവസവും കഴിക്കുന്നത്​ കാൽസ്യം വഴിയുണ്ടാകാവുന്ന വൃക്കയിലെ കല്ലിനുള്ള സാധ്യത കുറക്കുമെന്നാണ്​ പഠനങ്ങൾ പറയുന്നത്​. കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ്​ പാലിൽ 300മില്ലി ഗ്രാം വരെ കാൽസ്യം അടങ്ങിയിരിക്കും. 

4. ഇൗ ഭക്ഷണങ്ങൾ ഒഴിവാക്കാം

ഒാക്​സാലിക്​ ആസിഡിന്‍റെ സാന്നിധ്യമുള്ള ചീര, ഗോതമ്പ്​ തവിട്​, പരിപ്പുകൾ, ചായ എന്നിവ ഒഴിവാക്കുന്നത്​ വൃക്കയിലെ കല്ല്​ കുറക്കാൻ സഹായകമാണ്​. വിറ്റാമിൻ സിയെ ശരീരം ഒാക്​സലേറ്റ്​ ചെയ്യുന്നത്​ വൃക്കയിലെ കല്ല്​ രൂപപ്പെടാൻ കാരണമാകാറുണ്ട്​. വിറ്റാമിൻ, ധാതുക്കൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിന്​ മുമ്പ്​ ഡോക്​ടറുമായോ ഭക്ഷണ വിദഗ്​ദരുമായോ ആലോചിക്കുന്നത്​ നന്നായിരിക്കും.  

5.പഞ്ചസാരയും വേണ്ട

Diet for kidney stones

പഞ്ചസാരയുടെ ഉപ​യോഗം വൃക്കയിൽ കല്ല്​ രൂപപ്പെടാൻ കാരണമാകും. വൃക്കയിൽ കല്ലുള്ളവർ പഞ്ചസാരയും മധുരമുള്ള ഭക്ഷണപദാർഥങ്ങളും ഒഴിവാക്കുക.  

6. ഇറച്ചിയും മുട്ടയും വേണ്ട

Diet for kidney stones

ഇറച്ചി, മുട്ട പോലുള്ള ഭക്ഷണങ്ങൾ മൂത്രത്തിൽ യൂറിക്​ ആസിഡി​െൻറ അളവ്​ അനിയന്ത്രിതമാക്കും. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ ഉപയോഗിച്ചുള്ള ഭക്ഷണപദാർഥങ്ങളും കാൽസ്യം വഴിയുള്ള വൃക്കയിലെ കല്ലിനുള്ള സാധ്യത വർധിപ്പിക്കും. 

7. അരി, ഗോതമ്പ്​ ഭക്ഷണങ്ങൾ 

Diet for kidney stones

ഗോതമ്പ്​, ബാർലി, അരി തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണം മൂത്രത്തിൽ കാൽസ്യത്തി​െൻറ അളവ്​ കുറക്കാൻ സഹായിക്കും. 
 

Follow Us:
Download App:
  • android
  • ios