Asianet News MalayalamAsianet News Malayalam

സ്ത്രീകളെ സന്തോഷവതികളാക്കും ഈ ഭക്ഷണങ്ങള്‍

സ്ത്രീകള്‍ നല്ലതു പോലെ ഭക്ഷണം കഴിക്കണമെന്ന് പറയുന്നത് അസാധാരണമല്ല. അങ്ങനെ പറയുന്നതിന് കാരണവുമുണ്ട്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന് കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

Diet has a bigger impact on a woman s mental health
Author
Thiruvananthapuram, First Published Aug 27, 2018, 6:17 PM IST

സ്ത്രീകള്‍ നല്ലതു പോലെ ഭക്ഷണം കഴിക്കണമെന്ന് പറയുന്നത് അസാധാരണമല്ല. അങ്ങനെ പറയുന്നതിന് കാരണവുമുണ്ട്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന് കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പോഷകം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകള്‍ക്ക് വളരെ പോസിറ്റീവായി ജീവിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ന്യൂ യോര്‍കിലെ ബിഗാംടണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

563 (48% പുരുഷന്‍മാരും 52% സ്ത്രീകളും) പേരിലാണ് പഠനം നടത്തിയത്. ഒരു സ്ത്രീയുടെ മൂഡിനെ സ്വാധീനിക്കാന്‍ പോഷകാഹാരത്തിന് സാധിക്കും. പോഷകം കുറഞ്ഞ ആഹാരം കഴിക്കുന്ന സ്ത്രീകളില്‍ വിഷാദം പോലുളള രോഗങ്ങള്‍ വരാനുളള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. അതിനാല്‍ സ്ത്രീകള്‍‌ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല പോഷകാഹാരവും ഇല കറികളും പയര്‍ വര്‍ഗങ്ങളും പഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

Follow Us:
Download App:
  • android
  • ios