ഗര്‍ഭിണികള്‍ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്.
ചായയെക്കാൾ കാപ്പി കുടിക്കുന്നവരാണ് ഇന്ന് അധികവും. ദിവസവും രണ്ട് നേരവും കാപ്പി കുടിക്കുന്നവർ ഇന്നുണ്ട്. എന്നാൽ അമിതമായി കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണെന്ന് ചിലർക്ക് ഇപ്പോഴും അറിയില്ല. നിലവാരമില്ലാത്ത കാപ്പി കുടിക്കുന്നത് ഗുണത്തെക്കാളെറെ ദോഷം ചെയ്യും. ഇത്തരം കാപ്പിയില് ധാരാളം ഹാനികരമായ വസ്തുക്കള് ഉണ്ടാകും. കേടായ കാപ്പിക്കുരുവില് നിന്നോ അല്ലെങ്കില് അധികം വിളഞ്ഞു പോയവയില് നിന്നോ ഉണ്ടാക്കുന്ന കാപ്പിയിലാണ് ഇത്തരം ദോഷകരമായ വസ്തുക്കള് അടങ്ങിയിരിക്കുന്നു.
ചെറിയ സമയത്തിന്നുള്ളില് അനുവദനീയമായ അളവില് അധികം കാപ്പി കുടിക്കുന്നത് ഒരു പക്ഷെ മരണം തന്നെ ക്ഷണിച്ചുവരുത്തിയേക്കാം. ഉദാഹരണമായി, അടുപ്പിച്ചു 80-100 കപ്പ് (23 litres) കുടിക്കുന്നത് വഴി ശരീരത്തില് അമിതമായി കഫീന് അടിഞ്ഞുകൂടുന്നു. കാപ്പി കുടിക്കുന്നത് ഉറക്കം ഇല്ലാതാക്കാന് ഇടയാക്കുന്നുണ്ട്. ഇവിടെയും കഫീന് തന്നെയാണ് വില്ലന്. ഒരാളുടെ ശരീരത്തില് ഏറ്റവും കൂടിയ അളവില് അനുവദനീയമായ കഫീനിന്റെ അളവ് ഒരു ദിവസം 400 മില്ലിഗ്രാമാണ്. ഇത് ഏകദേശം 4 കപ്പ് കാപ്പിയില് നിന്നും ലഭിക്കും. ഓരോ ആളുകളിലും ഈ അളവ് വ്യത്യാസമുണ്ടാകാം.
കൊളസ്ട്രോള് ഉള്ളവര് ഫില്ട്ടര് കാപ്പി കുടിക്കുന്നതാണ് നല്ലത്. രക്തത്തിലെ എല്ഡിഎല് ലെവല് ഉയര്ത്തുന്ന രണ്ടു ഘടകങ്ങളായ കാഫെസ്ടോള് കഹ്വോള് എന്നിവ ഫില്റ്റര് കാപ്പിയില് കുറവായിരിക്കും. ഗര്ഭിണികള് കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികൾക്ക് കാപ്പി കൊടുക്കരുത്.
