പൊതുവെ രോഗം പിടിപെടുമ്പോള്‍ മനസിനും അത്ര സുഖകരമായിരിക്കില്ല. ഈ സമയത്താണ് നല്ല ഒരു ഡോക്‌ടറുടെ സ്വാന്തനസ്‌പര്‍ശമുള്ള വാക്കുകള്‍ കേള്‍ക്കാന്‍ ഇഷ്‌ടപ്പെടുക. വിദഗ്ദ്ധ ഡോക്‌ടറുടെ സ്‌നേഹത്തോടെയുള്ള നിര്‍ദ്ദേശവും ഉപദേശവുമൊക്കെ നല്‍കുന്ന ആത്മവിശ്വാസം അസുഖത്തെ നേരിടാന്‍ ഏറെ സഹായകരമാകും. എന്തിനാണ് ഇത്രയേറെ വളച്ചുകെട്ടുന്നതെന്നാണല്ലേ, പറയാം. സര്‍ക്കാര്‍ ആശുപത്രികളിലെ ചികില്‍സയെയും രോഗങ്ങളെയുംകുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടിയുമായി ഒരു ടോള്‍ ഫ്രീ സംവിധാനമുണ്ട്. ദിശ(ഡയറക്‌ട് ഇന്റര്‍വെന്‍ഷന്‍ സിസ്റ്റം ഫോര്‍ ഹെല്‍ത്ത് അവേര്‍നെസ്) എന്ന് പേരിട്ടിരിക്കുന്ന ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ 1056 എന്ന നമ്പര്‍ ഡയല്‍ ചെയ്‌താല്‍ മതി. 24 മണിക്കൂറും ആസുഖത്തെയും ചികില്‍സയെയും സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി ഫോണിന്റെ അങ്ങേത്തലയ്‌ക്കല്‍ ഒരു ഡോക്‌ടറുണ്ടാകും. ഈ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഡോക്‌ടര്‍ നവജീവന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കൂ...