സോറിയാസിസിനെ ചൊല്ലി സമൂഹത്തില്‍ ധാരാളം മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. പ്രധാനപ്രശ്‌നം ഇത് പകരുമോയെന്ന ഭയമാണ്. ഈ ഭയത്തില്‍ നിന്നും സോറിയാസിസ് രോഗികളെ ഒറ്റപ്പെടുത്തുന്നതും മാറ്റിനിര്‍ത്തുന്നതുമായ അവസ്ഥകളുണ്ടാകാറുണ്ട്

തൊലിപ്പുറത്തെ ബാധിക്കുന്ന അസുഖമാണ് സോറിയാസിസ്. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടോ പ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനങ്ങളാലോ ചിലപ്പോഴൊക്കെ ജീവിതരീതികളിലെ ചിട്ടയില്ലായ്മ കൊണ്ടോ ഒക്കെ ഈ രോഗം പിടിപെട്ടേക്കാം. 

സോറിയാസിസിനെ ചൊല്ലി സമൂഹത്തില്‍ ധാരാളം മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. പ്രധാനപ്രശ്‌നം ഇത് പകരുമോയെന്ന ഭയമാണ്. ഈ ഭയത്തില്‍ നിന്നും സോറിയാസിസ് രോഗികളെ ഒറ്റപ്പെടുത്തുന്നതും മാറ്റിനിര്‍ത്തുന്നതുമായ അവസ്ഥകളുണ്ടാകാറുണ്ട്. എന്നാല്‍ സോറിയാസിസ് ഒരു കാരണവശാലും പകരുന്ന അസുഖമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ലോകത്ത് ഏകദേശം മൂന്ന് ശതമാനത്തോളം ജനങ്ങള്‍ സോറിയാസിസിനാല്‍ ബുദ്ധിമുട്ടുന്നവരാണ്. പൂര്‍ണ്ണമായി ഭേദപ്പെടുത്താനാകില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം. മരുന്നുകള്‍ കൊണ്ടും ജീവിതരീതികള്‍ കൊണ്ടുമെല്ലാം നിയന്ത്രിച്ചുകൊണ്ടുപോകല്‍ മാത്രമേ സാധ്യമാവുകയുള്ളൂ. സോറിയാസിസിന്റെ ലക്ഷണങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും കോലഞ്ചേരി മെഡിക്കല്‍ കോളേജ്, അസി.പ്രൊ. ഡോ. ബെഹനനാന്‍ സന്തോഷ് വിശദീകരിക്കുന്നു. 

വീഡിയോ കാണാം...