കോട്ടന്‍ ബഡ്‌സ്, പിന്‍, സ്ലൈഡ്, തീപ്പെട്ടിക്കൊള്ളി കയ്യില്‍ കിട്ടുന്നതെന്തും എടുത്ത് ചെവിയില്‍ തള്ളുന്നവരുണ്ട്. ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ പലരും കൂടുതലായി ഉപയോഗിക്കുന്നത് ബഡ്‌സ് ആണ്. എന്നാല്‍ ബഡ്‌സ് ഉപയോഗിക്കേണ്ടതുണ്ടോ? ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും അപകടം ഉണ്ടാകുമോ? ഇത് എല്ലാവരുടെയും സംശയമാണ്. ഇതിനെ കുറിച്ച് കോഴിക്കോട് അസെന്‍റ് ഹോസ്പിറ്റലിലെ സീനിയര്‍ ഇന്‍ എന്‍ ടി കണ്‍സള്‍ട്ടന്‍റ് ഡോ. ഷറഫുദ്ദീന്‍ പറയുന്നു. 

ബഡ്‌സ് ഉപയോഗിക്കുന്നതിലാല്‍ കുട്ടികളുടെ ചെവിയുടെ ഉള്ള് മുറിഞ്ഞോ പൊട്ടിയോ അല്ലെങ്കില്‍ ചെവിയുടെ പാടയ്ക്ക് പരിക്ക് പറ്റിയോ കാണാറുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. ചിലപ്പോള്‍ ബഡ്‌സ് ഉപയോഗിക്കുമ്പോള്‍ പരിക്ക് പറ്റിയേക്കാം. പലപ്പോഴും ബഡ്‌സിന്റെ വലുപ്പത്തിനേക്കാള്‍ കുഞ്ഞിന്റെ ചെവിയുടെ ദ്വരം ചെറുതായിരിക്കും. അതുകൊണ്ടു തന്നെ ഇത് ഉപയോഗിച്ചുള്ള അഴുക്ക് നീക്കല്‍ ശരിയായ രീതിയില്‍ നടക്കില്ല. നമ്മുടെ ചെവിയിലുണ്ടാകുന്ന അഴുക്ക് പുറം തള്ളാന്‍ ചെവിക്ക് കഴിയും. 

അതുകൊണ്ട് തന്നെ ചെവിയില്‍ ബഡ്‌സ് ഉപയോഗിക്കേണ്ടിതില്ലെന്ന് ഡോ. ഷറഫുദ്ദീന്‍ പറയുന്നു. ബഡ്‌സിന്റെ ഉപയോഗം തന്നെ ചെവിക്ക് പുറത്തുള്ള അഴുക്ക് നീക്കം ചെയ്യാനാണെന്ന് ഡോ. ഷറഫുദ്ദീന്‍ പറയുന്നു.

 വീഡിയോ കാണാം