നാരങ്ങ വെള്ളം നമ്മൾ കുടിക്കാറുണ്ടല്ലോ. നാരങ്ങയിൽ ഉപ്പും പഞ്ചസാരയും ചേർത്ത് കുടിക്കുന്നവരുണ്ട്. ഉപ്പ് മാത്രം ചേർത്ത് കുടിക്കുന്നവരും ഉണ്ട്. അത് കൂടാതെ തേൻ ചേർത്ത് കുടിക്കുന്നവരും ഉണ്ട്. ഇനി മുതൽ നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ശീലമാക്കുക. ​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. 

ദിവസവും ഒരു ​ഗ്ലാസ് നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ പുറംന്തള്ളാനും നെഞ്ചെരിച്ചില്‍ എന്നിവ ഇല്ലാതാക്കാനും നാരങ്ങയ്ക്കും മഞ്ഞളിനും കഴിവുണ്ട്. പ്രമേഹമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നാരങ്ങ വെള്ളത്തിൽ മഞ്ഞൾ ചേർത്ത് കുടിക്കാവൂ.

കുട്ടികളിൽ വയറ് വേദന ഇടവിട്ട് വരാറുണ്ട്. നാരങ്ങ വെള്ളത്തിൽ അൽപം മഞ്ഞൾ പൊടി ചേർത്ത്  കുടിക്കുന്നത്  കുട്ടികളിൽ വയറ് വേദന തടയാൻ സഹായിക്കും. സന്ധിവേദനകള്‍ മാറ്റാൻ ഈ പാനീയം കുടിക്കുന്നത് ​ഗുണം ചെയ്യും. രാവിലെ മഞ്ഞള്‍ വെള്ളം കുടിക്കുന്നത്  ഹൃദ്രോഗം ഉണ്ടാകുന്നതില്‍ നിന്നു തടയും.

ബുദ്ധിവികാസത്തിന് ഏറ്റവും നല്ലൊരു മരുന്നാണെന്ന് പറയാം. അത് കൂടാതെ പ്രതിരോധശേഷി കൂട്ടുകയും കരൾ രോ​ഗങ്ങൾ വരാതിരിക്കാനും നാരങ്ങ വെള്ളത്തിൽ അൽപം മഞ്ഞൾ ചേർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും.  ശരീരത്തിൽ നിന്ന് കൊഴുപ്പ് കരിച്ച് കളയാൻ നാരങ്ങ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത്​ ശരീരത്തിലെ ആന്‍റി ഓക്​സിഡന്‍റ്​ പ്രവർത്തനങ്ങൾക്ക്​ ശക്​തി പകരും. 

നാരങ്ങ വിറ്റാമിൻ സി യാൽ സമ്പന്നമാണ്​. ഒ​ട്ടേറെ പഠനങ്ങളിൽ നാരങ്ങാവെള്ളം രാവിലെ കുടിക്കുന്നത്​ വൃക്കയിലെ കല്ലിന്​ നിയന്ത്രണം വരുത്താൻ സാധിക്കുമെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. മൂത്രമൊഴിക്കുന്നതിലുണ്ടാകുന്ന പ്രശ്​നങ്ങൾ വൃക്കയിൽ കല്ലുണ്ടാകാനുള്ള കാരണങ്ങളിലൊന്നാണ്​.  നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ്​ മൂത്രത്തെ ശരീരത്തിൽ നിന്ന്​ പൂർണമായും ഒഴിവാക്കുന്നതിനും അതുവഴി വൃക്കയിൽ കല്ലുണ്ടാകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.