പുകവലി മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതല്ല. ശ്വാസകോശരോഗങ്ങള്‍ മുതല്‍ ഗുരുതരമായ ക്യാന്‍സര്‍ വരെ പിടിപെടാന്‍ പുകവലി കാരണമാകുന്നു. പലര്‍ക്കും പുകവലി നിര്‍ത്തണമെന്നുണ്ടെങ്കിലും അത് സാധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പുകവലി നിര്‍ത്താന്‍ എന്തുചെയ്യും? പുകവലി നിര്‍ത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇ സിഗരറ് വലിച്ചിരിക്കണമെന്നാണ് പുതിയ പഠനം പറയുന്നത്. വലിച്ച് കൊണ്ട് തന്നെ വലി നിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിച്ചേക്കും. ഇ സിഗരറ്റ് വലിക്കാത്തവരെ അപേക്ഷിച്ച് ഇത് ഉപയോഗിക്കുന്നവര്‍ മൂന്ന് മടങ്ങ് അധികമായി സിഗരറ്റ് വലി ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്.

കൊളിമ്പിയന്‍ യൂണിവേഴ്സിറ്റിയിലെയും റൂട്ജേര്‍സ് സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ ഗവേഷകരുമാണ് പഠനം നടത്തിയിരിക്കുന്നത്. ഇ സിഗരറ്റ് ഉപയോഗിക്കുന്ന പലര്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വലി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
