Asianet News MalayalamAsianet News Malayalam

ഇ-സി​​ഗരറ്റ് ഉപയോ​ഗിച്ചാൽ ഹൃദയാഘാതം ഉണ്ടാകാമെന്ന് പഠനം

  •  ഇ-സിഗരറ്റ് ഉപയോ​ഗിച്ചാൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകരാണ് ഇതിനെ സംബന്ധിച്ച് പഠനം നടത്തിയത്. 
e-cigarettes is injurious to health
Author
San Francisco, First Published Aug 24, 2018, 3:16 PM IST

സാൻഫ്രാൻസിസ്കോ: ഇ-സി​ഗരറ്റ് എന്താണെന്നും ഇ- സി​ഗരറ്റ് ഉപയോ​ഗിച്ചാലുള്ള ചില ദോഷവശങ്ങളെ കുറിച്ചും ഇപ്പോഴും പലർക്കും അറിയില്ല. പുകവലി നിർത്തുവാനുള്ള മാർ​ഗമായാണ് പലരും ഇലക്ട്രോണിക് സിഗരറ്റ് ഉപയോ​ഗിക്കുന്നത്. എന്നാൽ  ഇ-സിഗരറ്റ് ഉപയോ​ഗിച്ചാൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില ​ഗവേഷകരാണ് ഇതിനെ സംബന്ധിച്ച് പഠനം നടത്തിയത്. അമേരിക്കൻ ജേർണൽ ഒാഫ് പ്രിവെന്റേറ്റീവ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു. 69,452 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്.  ഇ-സിഗരറ്റ് ഉപയോഗിക്കുന്ന മിക്കവരും സിഗരറ്റും വലിക്കാറുണ്ട്. 

ആരോഗ്യത്തിന് ഹാനീകരമല്ലെന്നു ചിന്തിച്ച് ഇ- സിഗരറ്റ് വലിക്കുന്ന ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നാണ് മുതിർന്ന ഗവേഷകനായ സ്റ്റാന്ററ്റോൺ ഗ്ലാൻസ് പറയുന്നു. കാഴ്ച്ചയിൽ പേന പോലെയിരിക്കുന്ന ഒന്നാണ് ഇലക്ട്രോണിക് സിഗരറ്റ്. സാധാരണ സിഗരറ്റിലും ഇ-സിഗരറ്റിലും നിക്കോട്ടിനുണ്ട്.നിക്കോട്ടിന്‍ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. ചില ഇ- സിഗരറ്റിൽ ദ്രാവകരൂപത്തിലാണ് നിക്കോട്ടിൻ ചേർത്തിരിക്കുന്നത്. ചുണ്ട് കറുക്കുക, പല്ലു കേടു വരിക തുടങ്ങിയ ദോഷവശങ്ങള്‍ ഇലക്ട്രോണിക് സിഗരറ്റിനില്ല. 
 

Follow Us:
Download App:
  • android
  • ios