ന്യൂഡല്‍ഹി: രക്തഗ്രൂപ്പുകള്‍ മനസിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണം കഴിച്ചാല്‍ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന പഠനം. പ്രധാനമായും രക്തത്തിലാണ് മനുഷ്യന്റെ ജനിതക ഗുണങ്ങളെല്ലാം അടങ്ങിയിരിക്കുന്നത്. 

എ, ബി, ഒ, എ.ബി തുടങ്ങിയ നാല് തരം രക്തഗ്രൂപ്പുകളാണ് ഉള്ളത്. ഈ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷണം ക്രമീകരിച്ചാല്‍ രോഗങ്ങളില്‍ നിന്ന് രക്ഷനേടാമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

ചിലര്‍ക്ക് പെട്ടെന്ന ഭാരം കുറയുകയും കൂടുകയും ചെയ്യുന്നത് സാധാരണമാണ്. മറ്റു ചിലരാകട്ടെ എടുത്തു പറയാന്‍ രോഗങ്ങളൊന്നും ഇല്ലെങ്കിലും എല്ലാ കാലത്തും ഏതെങ്കിലും രോഗം മൂലം ദുരുതമനുഭവിക്കുന്നവരായിരിക്കും. ഇത്തരം അനുഭവങ്ങളെല്ലാം തന്നെ രക്തഗ്രൂപ്പുകളുമായി ബന്ധപ്പെടുത്തി ഭക്ഷണം ക്രമീകരിച്ചാല്‍ മാറ്റാന്‍ സാധിക്കുന്നവയാണെന്ന് പഠനം പറയുന്നു.

ഗുരുഗ്രാമിലെ മ്യൂട്ടേഷന്‍ ഡയറ്റ് ക്ലിനിക്കില്‍ ഡയറ്റിഷ്യനായ ദീപിക ദുവ അറോറ നടത്തിയ പഠനത്തിലാണ് രക്തഗ്രൂപ്പും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നത്.

രക്തഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷണം ക്രമീകരിക്കുന്നതിലൂടെ ഊര്‍ജം വര്‍ധിപ്പിക്കാനും അമിതഭാരം കുറയ്ക്കാനും സാധിക്കും. ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ ശരീരത്തിലെത്തിക്കാനും ഇതിലൂടെ സാധ്യമാകുന്നു. 

പൂര്‍ണമായും എല്ലാ രോഗങ്ങള്‍ക്കും ഉള്ള പ്രതിവിധി എന്ന രീതിയിലല്ലെങ്കിലും പ്രമേഹം, കരള്‍ രോഗം തുടങ്ങിയവയില്‍ നിന്നെല്ലാം രക്ഷനേടാന്‍ ഈ രീതിയിലുള്ള ഭക്ഷണക്രമം സഹായിക്കും. സാധാരണ ഭക്ഷണത്തിന് പുറമെ ചില ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചിലതിന്റെ ഉപയോഗം കുറയ്ക്കുകയുമാണ് ചെയ്യേണ്ടത്.

രക്തഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ കഴിക്കാവുന്ന ഭക്ഷണം ഇങ്ങനെ...

രക്തഗ്രൂപ്പ്-ഒ

ഇറച്ചി, മത്സ്യം, മുട്ട, കാബേജ്, പച്ചച്ചീര, കോളിഫ്‌ളവര്‍, ഉള്ളി, മത്തങ്ങ, മധുരക്കിഴങ്ങ്, വെളുത്തുള്ളി, ഇഞ്ചി , ചെറീസ്, മന്തിരി, നെല്ലിക്ക, പ്രൊ്ട്ടീന്‍ അടങ്ങിയ മാസം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പുളിപ്പുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാം.

രക്തഗ്രൂപ്പ്-എ

അരി, ഓട്‌സ്, പംകിന്‍, ധാന്യങ്ങള്‍, കപ്പലണ്ടി, ബദാം, പച്ചക്കറികള്‍, ചെറുനാരങ്ങ എന്നിവ കൂടുതലായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഗോതമ്പ് ഭക്ഷണങ്ങളും കൂടുതല്‍ കഴിക്കാം. പ്രൊട്ടീന്‍ അടങ്ങിയ മാസം കഴിക്കുന്നത് കുറയ്ക്കണം. 

രക്തഗ്രൂപ്പ്- ബി

ഇലക്കറികള്‍ , മുട്ട, കൊഴുപ്പ് കുറഞ്ഞ പാല്‍, ഓട്‌സ്, പാലുല്‍പ്പന്നങ്ങളും പ്രൊട്ടീനുള്ള മാസവും, ഗോതമ്പ് അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. 

രക്തഗ്രൂപ്പ്-എ.ബി

കടല്‍ മത്സ്യം, തൈര്, ആട്ടിന്‍ പാല്, മുട്ട, അണ്ടിപ്പരിപ്പ്, ചോളം, ഓട്‌സ്, കോളിഫ്‌ളവര്‍, ബീറ്റ്‌സ, കുക്കുംബര്‍, മുന്തിരി, ബെറീസ് എന്നിവ അധികമായി ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.