മത്സ്യം കഴിച്ചാല്‍ ആയുസ് കൂടുമോ ഗവേഷകര്‍ക്ക് പറയാനുള്ളത്

ബെയ്ജിങ്: ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. മത്സ്യവിഭവങ്ങള്‍ ഇഷ്ടമില്ലാത്തവരും ചുരുക്കമായിരിക്കാം. എന്നാല്‍ മത്സ്യം കഴിച്ചാല്‍ ആയുസ് കൂടുമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. ചൈനയിലെ സെഹ്ജിയാങ് സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് പഠനം.

കാന്‍സര്‍, ഹൃദയ സംബന്ധമായ തകരാറുകള്‍ തുടങ്ങിയവ മൂലമുള്ള മരണങ്ങള്‍ തടയാന്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ക്ക് കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. 16 വര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് കണ്ടെത്തല്‍. 240,729 പുരുഷന്മാരേയും 180,580 സ്ത്രീകളേയും ഉപയോഗിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്. മൊത്തം മരണനിരക്കിനെക്കാള്‍ താഴ്ന്ന നിലയിലാണ് ഒമേഗ-3 ഫാറ്റി ആസിഡ് ഭക്ഷണത്തിലൂടെ അകത്തുചെല്ലുന്നവരുടെ മരണനിരക്ക്.